Sunday 26 May 2024

കോട്ടയം ജില്ലയില്‍ ഈ മാസം സർവീസിൽ നിന്നും വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പൊലീസിന്റെയും, ജില്ലാ പോലീസ് അസോസിയേഷന്റെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി

SHARE

കോട്ടയം ജില്ലയില്‍ ഈ മാസം സർവീസിൽ നിന്നും വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പൊലീസിന്റെയും, ജില്ലാ പോലീസ് അസോസിയേഷന്റെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
പോലീസ് പരേഡ് ഗ്രൌണ്ടിന് സമീപം ഫ്ലോറൽ പാലസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് ഉപഹാരസമർപ്പണം നൽകി. ജില്ലയിൽ നിന്നും ഈ മാസം 57 പേരാണ് സർവീസിൽ നിന്നും വിരമിക്കുന്നത്. ചടങ്ങിൽ ഡി.വൈ.എസ്.പിമാര്‍ മറ്റ് പോലീസ് ഉദ്യോഗസ്ഥർ, കുടുംബാംഗങ്ങൾ,
അസോസിയേഷന്‍ ഭാരവാഹികളായ പ്രേംജി കെ.നായർ (KPOA സംസ്ഥാന വൈസ് പ്രസിഡന്റ് ), എം.എസ് തിരുമേനി (KPOA സെക്രട്ടറി കോട്ടയം), ബിനു കെ. ഭാസ്കർ (പ്രസിഡന്റ് KPA കോട്ടയം) രഞ്ജിത്ത് കുമാർ പി.ആർ (ജില്ലാ സെക്രട്ടറി KPA കോട്ടയം) തുടങ്ങിയവരും പങ്കെടുത്തു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user