തൃശൂര്‍: കിടപ്പുരോഗിയെ മരിച്ച നിലയില്‍ വീടിനുള്ളിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് മൊഴി. മരിച്ചത് നെടുമ്പാള്‍ വഞ്ചിക്കടവ് സ്വദേശി സന്തോഷ്(45) ആണ്. മരിച്ച സന്തോഷിന്റെ സഹോദരി പോലീസില്‍ മൊഴി നല്‍കിയത് കൊല നടത്തിയത് തൻ്റെ ഭര്‍ത്താവ് സെബാസ്റ്റ്യനാണെന്നാണ്. ചങ്ങല കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയതായാണ് അവർ വ്യക്തമാക്കിയത്. സന്തോഷിനെ വീടിനുള്ളില്‍ മരിച്ചതായി കണ്ടെത്തിയത് വെള്ളിയാഴ്ചയാണ്. ഏറെ നാളായി തളർന്ന് കിടപ്പിലായിരുന്നു ഓട്ടോറിക്ഷ തൊഴിലാളിയായ സന്തോഷ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക