കോഴിക്കോട്: മുക്കത്ത് യുവതിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശിനി ഐഷ സുനിത ആണ് മരിച്ചത്. മുക്കം മാമ്പറ്റയിലെ സ്വകാര്യവില്ലയിലാണ് സംഭവം. ഇവര്‍ മലപ്പുറം സ്വദേശിയായ സത്താറിനൊപ്പമാണ് താമസിച്ചിരുന്നത്. ഇന്ന് രാവിലെ ഇയാള്‍ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇതോടെ ഇയാള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇവരുടെ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന ഉള്‍പ്പെടെ നടന്നിട്ടുള്ളതായി നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക