കൊച്ചി: വ്യാജ പണമിടപാട് നടത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സിഎംആര്‍എല്ലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് കത്തു നല്‍കിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ മാര്‍ച്ച് 27നാണ് സംസ്ഥാന പോലീസ് മേധാവിക്ക് ആദ്യം കത്തു നല്‍കിയത്. വഞ്ചന, ഗൂഢാലോചന തുടങ്ങിയവ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് കണ്ടെത്തിയത്. ഏപ്രില്‍ 10ന് വീണ്ടും കത്ത് നല്‍കിയെങ്കിലും നടപടിയായില്ല. എക്സാലോജിക്ക്-സിഎംആര്‍എല്‍ അനധികൃത പണമിടപാട് സംബന്ധിച്ച കേസില്‍ ഇഡിയുടെ അന്വേഷണവും നടപടികളും സമന്‍സും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എലും ഉദ്യോഗസ്ഥരും നല്കിയ ഹര്‍ജിയില്‍ ഇഡി കൊച്ചി സോണല്‍ അസി. ഡയറക്ടര്‍ നല്കിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ജി വീണ്ടും ജൂണ്‍ ഏഴിന് പരിഗണിക്കാന്‍ മാറ്റി. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വകുപ്പ് 420, 411, 421, 424 എന്നിവ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ട് എന്ന് പ്രഥമദൃഷ്ട്യ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. 2019 ജനുവരിയില്‍ ആദായനികുതി വകുപ്പ് സിഎംആര്‍എല്ലില്‍ റെയ്ഡ് നടത്തി ചെലവുകള്‍ പെരുപ്പിച്ചുകാട്ടി 132.82 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യ്യുക

