ആലപ്പുഴ: ബൈക്കിന് പിന്നിൽ സഞ്ചരിച്ച അമ്മയുടെ കയ്യിൽ നിന്നും തെറിച്ചു താഴെ വീണ അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൂവത്തിൽ മുഹമ്മദ് റഫീഖിൻ്റെ മകൻ മുഹമ്മദ് ഇഷാൻ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മണ്ണഞ്ചേരി ജങ്ഷന് സമീപത്തായിരുന്നു അപകടം. കാവുങ്കലിലെ ആശുപത്രിയിൽ ഡോക്‌ടറെ കാണിച്ച ശേഷം കുഞ്ഞുമായി മടങ്ങുമ്പോഴായിരുന്നു അപകടം. ഭർതൃപിതാവ് ഷാജിയാണ് ബൈക്ക് ഓടിച്ചത്.
ഇടറോഡിൽ നിന്നു വന്ന ഇലക്ട്രിക്ക് സ്‌കൂട്ടറാണ് ഇടിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് മറിയുകയും നസിയയുടെ കൈയിലിരുന്ന കുഞ്ഞ് തെറിച്ചു വീഴുകയുമായിരുന്നു. ഷാജിക്കും നസിയക്കും നിസാര പരിക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഇഷാനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. മുഹമ്മദ് റഫീക്ക് - നസിയ ദമ്പതികളുടെ ആറു മാസം പ്രായമുള്ള മൂത്തമകൻ ഒന്നര വർഷം മുമ്പ് മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി മരിച്ചിരുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക