Wednesday, 3 July 2024

കട്ടപ്പനയിലെ ലോഡ്‌ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

SHARE


ഇടുക്കി : കട്ടപ്പനയിലെ ലോഡ്‌ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചുതോവാള കായംകാട്ടില്‍ അനീഷിനേയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടപ്പന ടൗണ്‍ഹാള്‍ ജംഗ്‌ഷനിലെ ലോഡ്‌ജില്‍ രണ്ട് ദിവസം മുമ്പാണ് കൊച്ചുതോവാള പാറച്ചെരുവില്‍ അനീഷ് മുറി എടുത്തത്.
ഇന്ന് ഉച്ചയ്ക്ക് ശേഷം അനീഷിനെ കാണാതായതോടെ ലോഡ്‌ജ് ഉടമ റൂമില്‍ എത്തിയപ്പോള്‍ മുറി അകത്തു നിന്നും പൂട്ടിയതായി കണ്ടു. തുടര്‍ന്ന് പൂട്ട് പോളിച്ച് അകത്ത് കയറിയപ്പോഴാണ് അനീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് നിരവധിപ്പേരുടെ കൈയ്യില്‍ നിന്നും അനീഷ് ലക്ഷങ്ങള്‍ വാങ്ങിയതായി ആക്ഷേപമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ശ്രദ്ധിക്കൂ.. ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821


 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user