കൽപറ്റ: വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടി പുഴയിൽ മഴവെള്ളപ്പാച്ചിലുണ്ടായി. രക്ഷാസേന അംഗങ്ങളടക്കം പിന്മാറേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. സംഭവസ്ഥലത്തെത്തിയ മന്ത്രിമാരും മടങ്ങി.
ചൂരല്‍ മലയിലും വീണ്ടും ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. കൂടുതല്‍ വെളളവും കല്ലും ഒലിച്ച് വരുന്ന അവസ്ഥയാണ്. മഴയും ശക്തമായി തുടരുന്നത് രക്ഷ പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നുണ്ട്.
അതീവ ഗുരുതര സാഹചര്യമെന്നാണ് സംഭവസ്ഥലത്തുനിന്നുള്ള റിപ്പോർട്ട്. മന്ത്രിമാരും രക്ഷാപ്രവർത്തകരുമടക്കമുള്ള സ്ഥലത്തേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്. തുടർന്നാണ് ജനങ്ങളെ അവിടെ നിന്ന് അടിയന്തരമായി ഒഴിപ്പിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക