സെപ്റ്റംബർ 12ന് തിയറ്ററുകളിൽ എത്തുന്നതും കാത്തിരിക്കുകയാണെല്ലാവരും.
ടൊവിനോ തോമസ് വ്യത്യസ്ത വേഷങ്ങളിൽ എത്തുന്ന 3D ചിത്രം ARM (അജയന്റെ രണ്ടാം മോഷണം)ട്രെയിലറിനെ പ്രശംസിച്ച് പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും. ഹോമ്പാലെ ഫിലിംസിന്റെ ഓഫിസിൽ വച്ചാണ് സംവിധായകൻ പ്രശാന്ത് നീൽ, ഹോംബാലെ ഫിലിംസിന്റെ നിർമാതാക്കളായ വിജയ് കിരഗണ്ടൂർ, ചാലുവെ ഗൗഡ,എന്നിവർ ചേർന്ന് ARM ട്രെയിലർ കണ്ടത്. ചിത്രം ഓണം റിലീസായി സെപ്റ്റംബർ 12ന് തിയറ്ററുകളിൽ എത്തുന്നതും കാത്തിരിക്കുകയാണെല്ലാവരും.
ഇന്ത്യൻ സിനിമയിൽ ബോക്സ് ഓഫിസിൽ തരംഗം തീർത്ത കെജിഎഫ്, കെജിഎഫ് 2, സലാർ എന്നീ ചിത്രങ്ങൾ സമ്മാനിച്ച വിജയ ജോഡികൾ ആണ് പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും. ഹോംബാലെ ഫിലിംസ് ആണ് ചിത്രത്തിന്റെ കന്നഡ വിതരണാവകാശം സ്വന്തമാക്കിയിട്ടുള്ളത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മലയാളം തെലുഗ്, കന്നഡ, ഹിന്ദി,തമിഴ് എന്നീ 5 ഭാഷകളിലായി ഈ പാൻ ഇന്ത്യൻ ചിത്രം ലോകമെമ്പാടും തിയറ്ററുകളിൽ എത്തും
തമിഴ്, തെലുങ്ക്, മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ. ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹണം.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക