തൃശൂർ: റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്‍റെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ പ്ലാറ്റ്‌ഫോമുകൾക്കിടയിലെ മേൽപ്പാലത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ റെയിൽവേ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളിയാണ് ബാഗ് ഉപേക്ഷിച്ച നിലയില്‍ കണ്ടത്.
ശുചീകരണ തൊഴിലാളി ബാഗ് തുറന്നു നോക്കിയപ്പോള്‍ ആൺകുഞ്ഞിന്‍റെ മൃതദേഹം കണുകയായിരുന്നു. ഉടൻതന്നെ റെയിൽവേ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിച്ചു വരികയാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക