മുളന്തുരുത്തി : ആക്രി വണ്ടിയില്‍ പുത്തന്‍ പാത്രങ്ങളും പുതിയ നിര്‍മാണ സാമഗ്ഗികളും!. മുളന്തുരുത്തി പള്ളിത്താഴത്ത് ആക്രി ശേഖരിച്ചെത്തിയ വാഹനം പരിശോധിച്ചപ്പോഴാണു നാട്ടുകാര്‍ ഞെട്ടിയത്. വീട്ടില ഇഡ്ഡലിപ്പാത്രവും കഞ്ഞിക്കലവും പുതിയ ബക്കറ്റും അടക്കം പലരും കണ്ടെത്തി. സംഭവം സാമൂഹിക മാധ്യമത്തില്‍ ചര്‍ച്ച ആയതോടെ കഴിഞ്ഞ ദിവസങ്ങളില്‍ പാത്രങ്ങം നഷ്ടപ്പെട്ടവരും പാത്രങ്ങള്‍ തേടിയെത്തി.
ആക്രി ശേഖരിക്കാനെന്ന പേരിലെത്തിയ സ്ത്രീകള്‍ കടകളില്‍ നിന്നു സാധനങ്ങൾ മോഷ്ടിച്ചതായി സംശയം തോന്നിയ വ്യാപാരി വാഹനം കണ്ടെത്തി നടത്തിയ പരിശോധനയിലാണു പാത്രങ്ങളും നിര്‍മാണ സാമഗ്രികള അടക്കം കണ്ടെത്തിയത്.
ഇന്നലെ രാവിലെ 11.30നു നിര്‍മാണം നടക്കുന്ന കടയിലെത്തിയപ്പോഴാണു സ്റ്റെയര്‍ നിര്‍മാണത്തിനു വാങ്ങിയ ഇരുമ്പ് പൈപ്പുകള്‍ അടക്കം കാണാനില്ലെന്നു ഉടമ മനസ്സിലാക്കിയ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പള്ളിത്താഴം ബവ്റിജസിനു സമീപം ആക്രിസാധനങ്ങള്‍ കയറ്റിവന്ന വാഹനവും
ആറംഗ ഇതരസംസ്ഥാന സ്ത്രീകളെയും കണ്ടത്.
വാഹനം തടഞ്ഞ പരിശോധിച്ചപ്പോഴാണു പാത്രങ്ങളും വിലപിടിപ്പുള്ള നിര്‍മാണ സാമഗ്രികളും കണ്ടെത്തിയത്. ഉടന്‍ ഡ്രൈവര്‍ സാധനങ്ങള്‍ ഇറക്കി
വാഹനവുമായി കടന്നു
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക