ആലപ്പുഴ: കുടുംബവഴക്കിനെത്തുടര്‍ന്ന് പുരവഞ്ചിയിൽനിന്നു
കായലിലേക്കുചാടിയ മകളെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മുങ്ങിമരിച്ചു.
തമിഴ്‌നാട് തിരുനെല്‍വേലി ലെവഞ്ചിപുരം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍
കോയില്‍തെണ്ട തെരുവിൽ ജോസഫ് ഡി. നിക്‌സൺ (58) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് ആർ ബ്ലോക്കിനുസമീപത്തെ
ചിത്തിരക്കായലിലാണ് സംഭവം. തിരുനെല്‍വേലിയിൽനിന്നെത്തിയ
ബന്ധുക്കളടങ്ങുന്ന 13 അംഗ സംഘമാണ് പുരവഞ്ചിയിലുണ്ടായിരുന്നത്.
യാത്രയ്ക്കിടെ കുടുംബാംഗങ്ങളുമായി വഴക്കിട്ട സഭയ ബിനിഷ (30)
പുരവഞ്ചിയില്‍നിന്ന് കായലിലേക്കു ചാടി. ഇവരെ രക്ഷിക്കാനായി ജോസഫും
മകനും കായലിലേക്കു ചാടി
നിലവിളികേട്ട് ഓടിയെത്തിയ പുരവഞ്ചി ജീവനക്കാര്‍ ജോസഫിനെയും
മകനെയും രക്ഷപ്പെടുത്തി സ്പീഡ് ബോട്ടിൽ സ്വകാര്യ
ആശുപത്രിയിലെത്തിച്ചെങ്കിലും ജോസഫിനെ രക്ഷിക്കാനായില്ല. മകന്
കാര്യമായ പരിക്കില്ല.
വെള്ളത്തില്‍നിന്നു കരയ്ക്കുകയറാന്‍ കൂട്ടാക്കാതിരുന്ന യുവതിയെ
ബന്ധുക്കളും ജീവനക്കാരുംചേര്‍ന്ന് ബലമായി കരയ്ക്കുകയറ്റി വണ്ടാനം
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവർ
അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്. ജോസഫിന്റെ മൃതദേഹം വണ്ടാനം
മെഡിക്കല്‍ കോളേജില്‍. പുളിങ്കുന്ന് പോലീസ് കേസെടുത്തു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക