റാഫ: ഗാസയില്‍ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൂട്ടികളുള്‍പ്പടെ 20
പേര്‍ കൊല്ലപ്പെട്ടു. മധ്യഗാസയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന
സ്കൂളാണ് ഇസ്രയേല്‍ സേന ആക്രമിച്ചത്. 50-ലധികം പേര്‍ക്ക്
പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
ഞായറാഴ്ച രാത്രി വൈകിയാണ് വ്യോമാക്രമണമുണ്ടായത്. ഗാസയുടെ വിവിധ
ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ക്യാമ്പിലുണ്ടായിരുന്നു. സംഭവത്തെ കുറിച്ച്
പരിശോധിച്ചുവരികയാണ് എന്നായിരുന്നു ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സിന്റെ
പ്രതികരണം. നേരത്തെ വടക്കന്‍ ഗാസയ്ക്ക് സമീപം റോഡരികില്‍
കളിച്ചുകൊണ്ടിരുന്ന കൂട്ടികള്‍ക്ക് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ
അഞ്ചു കൂട്ടികള്‍ കൊല്ലപ്പെട്ടിരുന്നു.
ഇതുവരെ ഏതാണ്ട് 42,000 ത്തിനടുത്ത് പലസ്തീന്‍ പൗരന്മാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. ..
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക