Wednesday, 16 October 2024

തിരുവന്തപുരത്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവിന് ചികിത്സ വൈകി,രോഗിക്ക് സ്ട്രെച്ചറും ട്രോളിയും ലഭിച്ചില്ല...

SHARE
തിരുവനന്തപുരം: മെഡിക്കല്‍ കോളജ്‌ ആശുപതിയില്‍ അനാസ്ഥ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യാ ശ്രമം നടത്തിയ യുവാവിനെ രക്ഷിച്ച്‌ ആശുപതതിയിലെത്തിച്ചെങ്കിലും ചികിത്സ വൈകി. ശരീരം മുഴുവന്‍ പൊള്ളലേറ്റ യുവാവിന്‌ ട്രോളിയും സ്ട്രെച്ചറും ലഭിച്ചില്ല. രോഗിയെ ഏറ്റെടുക്കാന്‍ അറ്റന്‍ഡറും
സ്ഥലത്തുണ്ടായിരുന്നില്ല. മിനിറ്റുകളോളം അത്യാഹിത വിഭാഗത്തിനു
മുന്നില്‍ ഇയാള്‍ നിലത്തിരുന്നു. കരകുളം സ്വദേശി ബൈജു പൂജപ്പുരയില്‍ നടുറോഡില്‍ വച്ചാണ്‌ ആത്മഹത്യാ ശ്രമം നടത്തിയത്‌.

പൂജപ്പുര മഹിളാ മന്ദിരത്തിലാണ്‌ ഇയാളുടെ ഭാര്യ കഴിയുന്നത്‌ കൂടുംബ വഴക്കിനെ തുടര്‍ന്നാണ്‌ ആത്മഹത്യാ ശ്രമം നടത്തിയതെന്നാണ്‌ വിവരം. രണ്ട്‌ മക്കളുമായാണ്‌ ബൈജു പൂജപ്പുരയില്‍ എത്തിയത്‌. പെട്രോളൊഴിച്ച്‌ തീ കൊളുത്തിയ ബൈജുവിനെ രക്ഷിക്കാന്‍ ശരമിക്കുന്നതിനിടെ പൂജപ്പുര പൊലീസ്‌ സ്റ്റേഷനിലെ രണ്ട്‌ പൊലീസുകാര്‍ക്കും പൊള്ളലേറ്റു.






 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user