മലപ്പുറം :അവശ്യസാധനങ്ങളുടെ അന്യായ വിലക്കയറ്റം നിയന്ത്രിക്കുക,
ബദല്‍ സംവിധാനമില്ലാത്ത പ്ലാസ്റ്റിക്ക് നിരോധനനിയമം പുനഃപരിശോധിക്കുക, ഹോട്ടലുകളെ എംഎസ്‌എംഇയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ നൽകുക,വാടകയുടെ ജിഎസ്ടിയിലെ അപാകം പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റി ധര്‍ണ സംഘടിപിച്ചു. കലക്ടേറ്റിനുമുന്നിൽ കെഎച്ച്‌ആര്‍എ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ സുഗുണന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ചെറീത് എയര്‍ലൈന്‍സ് അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി അറഫ മാനു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഉപദേശക സമിതി ചെയര്‍മാന്‍ എം മൊയ്തീന്‍കൂട്ടി ഹാജി, ജില്ലാ പ്രസിഡന്റ് ,എച്ച് സമര്‍ ജില്ലാ സെക്രട്ടറി കെടി രഘു, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ബിജു കോക്കീറോ, ജില്ലാ ജോ: സെക്രട്ടറി നൗഷാദ് ഡേനൈറ്റ്, യൂണിറ്റ് രക്ഷാധികാരി ബഷീര്‍ റോളക്‌സ്, ഗഫൂര്‍ എയര്‍ലൈന്‍സ്, ബാബു കാരശേരി, നാസര്‍ സ്വാഗത് എന്നിവര്‍ സംസാരിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം റഫീഖ് സാംകോ സ്വാഗതവും യൂണിറ്റ് ട്രഷറര്‍ ഹമീദ് ഡെലീഷ നന്ദിയും പറഞ്ഞു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക