കോഴിക്കോട്: കഴിഞ്ഞ ദിവസം കാണാതായ യുവതിയുടെ മൃതദേഹം മുത്താംബി പുഴയില്‍ നിന്ന് കണ്ടെത്തി. കോട്ടക്കുന്നുമ്മേല്‍ സ്വദേശി സ്നേഹാഞ്ജലിയാണ് (24) മരിച്ചത്.കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെയാണ് യുവതിയെ മേപ്പൂർ ചങ്ങരംവളളിയില്‍ നിന്ന് കാണാതായത്. തുടർന്ന് ബന്ധുക്കള്‍ മേപ്പയൂർ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇന്നലെ വൈകിട്ട് നാല് മണിയോടുകൂടി ഒരാള്‍ പുഴയില്‍ ചാടിയതായി സംശയമുണ്ടെന്ന് തോണിക്കാർ അറിയിച്ചതിന്റെ ഭാഗമായി പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തിരച്ചില്‍ നടത്താൻ ആരംഭിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സ്നേഹാഞ്ജലിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നതായും കുറച്ച് ദിവസങ്ങളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായും വിവരമുണ്ട്. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക