റാഞ്ചി: ജാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. സിആര്‍പിഎഫിന്റെ കോബ്രാ കമാന്‍ഡോ സംഘമാണ് ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയത്. മാവോയിസ്റ്റുകള്‍ ഒളിച്ചിരിക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് മേഖലയില്‍ സുരക്ഷാസേന തെരച്ചില്‍ നടത്തുന്നതിനിടെ ഇവര്‍ക്കുനേരെ വെടിവയ്പ്പ് ഉണ്ടാകുകയായിരുന്നു. തുടർന്ന് സുരക്ഷാസേന തിരിച്ചടിച്ചു. തോക്കുകളും റൈഫിളുകളും അടക്കം നിരവധി ആയുധങ്ങളും ഇവിടെനിന്ന് കണ്ടെത്തി. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക