വെടിനിർത്തൽ ധാരണ നിലവിൽ വന്ന് മണിക്കൂറുകൾക്കകം ലംഘിച്ച് പാകിസ്താൻ. പാക് ഡ്രോൺ ആക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. ഡ്രോണിനെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർക്കുന്നതിനിടെയാണ് സൈനികന് ജീവൻ നഷ്ടമായത്. ഉദ്ധംപൂരിലെ സൈനിക കേന്ദ്രത്തിന് കാവൽ നിന്ന സൈനികനാണ് വീരമൃത്യു. പാക് നടപടിയെ അപലപിച്ച ഇന്ത്യ, ആവശ്യമെങ്കിൽ തിരിച്ചടിക്കാൻ സേനകൾക്ക് നിർദേശം നൽകി.
ജമ്മു കശ്മീരിലെ അഖ്നൂരിലും രജൌരിയിലും ആർ എസ് പുരയിലും കനത്ത ഷെല്ലാക്രമണമുണ്ടായി. നഗ്രോത്തയിലെ സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണമുണ്ടായി. അതിർത്തി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി കേന്ദ്ര ആഭ്യന്തരസെക്രട്ടറി ആശയവിനിമയം നടത്തി. പഞ്ചാബിലെ അമൃത്സറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക