Saturday, 21 June 2025

ഇസ്രയേൽ ആക്രമണം; ഗാസയിൽ വെള്ളിയാഴ്ച മാത്രം 82 മരണം..

SHARE


ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ വെള്ളിയാഴ്ച മാത്രം 82 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പടിഞ്ഞാറൻ 'ദെയ്ർ എൽ-ബലാഹി'ലെ ഒരു വീടിന് നേരെ യുദ്ധവിമാനങ്ങൾ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരും ഇതിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്. സഹായം കാത്ത് നിന്ന ഗാസയിലെ 34ഓളം പാലസ്തീനികൾ അടക്കമാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. മധ്യ ​ഗാസയിൽ മാത്രം 37 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ 23 ആളുകൾ സഹായം കാത്ത് നിൽക്കുമ്പോൾ കൊല്ലപ്പെട്ടവരാണെന്നും റിപ്പോർട്ടുണ്ട്. ​ഗാസ സിറ്റിയിൽ 23 പേർ കൊല്ലപ്പെട്ടു. തെക്കൻ ​ഗാസയിൽ കൊല്ലപ്പെട്ട 22 പേരിൽ 11 പേരും സഹായം കാത്ത് നിന്നവരാണെന്നാണ് റിപ്പോർട്ട്.

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user