Showing posts with label International. Show all posts
Showing posts with label International. Show all posts

Wednesday, 28 January 2026

വേഗത്തിൽ രോഗനിർണയവും ചികിത്സയും സാധ്യമാക്കുക ലക്ഷ്യം; ഡ്രോണുകളിൽ രക്തസാമ്പിളുകൾ അയക്കാൻ യുഎഇ

വേഗത്തിൽ രോഗനിർണയവും ചികിത്സയും സാധ്യമാക്കുക ലക്ഷ്യം; ഡ്രോണുകളിൽ രക്തസാമ്പിളുകൾ അയക്കാൻ യുഎഇ

യുഎഇയില്‍ ആശുപത്രികള്‍ക്കും ലബോറട്ടറികള്‍ക്കുമിടയില്‍ രക്തസാമ്പിളുകള്‍ കൊണ്ടുപോകാന്‍ ഇനി മുതല്‍ ഡ്രോണുകളും. വേഗത്തില്‍ രോഗനിര്‍ണയവും ചികിത്സയും സാധ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡ്രോണുകളുടെ സഹായത്തോടെ രക്തസാമ്പിളുകള്‍ എത്തിക്കുന്ന പരീക്ഷണ പദ്ധതിക്ക് അബുദാബിയില്‍ തുടക്കം കുറിച്ചു.

ആരോഗ്യമേഖലയിൽ കൂടുതല്‍ വേഗത്തിലും മെച്ചപ്പെട്ടതുമായി സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഡോണുകള്‍ രംഗത്ത് ഇറക്കുന്നത്. ആശുപത്രികള്‍ക്കും ലബോറട്ടറികള്‍ക്കുമിടയില്‍ രക്തസാമ്പിളുകള്‍ വേഗത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. രോഗ നിര്‍ണയ സമയം ഗണ്യമായി കുറക്കാനും കാലതാമസം കൂടാതെ ചികിത്സ ലഭ്യമാക്കാനും ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ലബോറട്ടറി ശൃംഖലകളില്‍ ഒന്നായ പ്യുര്‍ലാബ് ഓട്ടോണമസ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റിക്കും പ്യുര്‍ലാബിന്റെ അബുദബി ആസ്ഥാനത്തിനും ഇടയില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് രക്തസാമ്പികള്‍ എത്തിക്കുന്നതിനുള്ള പൈലറ്റ് പദ്ധതിക്കും തുടക്കംകുറിച്ചു. പരീക്ഷണം വിജയകരമായാല്‍ കൂടുതല്‍ ഡ്രോണുകള്‍ രംഗത്ത് ഇറക്കി പദ്ധതി വിപുലീകരിക്കാനാണ് പദ്ധതി. മറ്റ് ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കും. അബുദബി ഇന്‍വെസ്റ്റ്മെന്റ് ഓഫീസിന്റെ പിന്തുണയോടെ, സ്മാര്‍ട്ട് ആന്‍ഡ് ഓട്ടോണമസ് സിസ്റ്റംസ് കൗണ്‍സില്‍ സംഘടിപ്പിച്ച അബുദബി ഓട്ടോണമസ് വീക്കില്‍ അടുത്തിടെ ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഡ്രോണുകളുടെ പരീക്ഷണ പറക്കല്‍ ആരംഭിച്ചത്.

നെക്സ്റ്റ് ജീന്‍ യുഎവി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് രക്തസാമ്പിളുകളുടെ സുരക്ഷിതമായ കൈമാറ്റം സാധ്യമാക്കുന്നത്. രക്തസാമ്പിളുകള്‍ കൊണ്ടുപോകുന്നതില്‍ ലാഭിക്കുന്ന ഓരോ മിനിറ്റും രോഗ നിര്‍ണയത്തിനായി കാത്തിരിക്കുന്ന രോഗികള്‍ക്ക് വളരെ ആശ്വാസകരമായിരിക്കുമെന്ന് പ്യുവര്‍ലാബ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അരിന്ദം ഹാല്‍ദാര്‍ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലയാളികൾ തിങ്ങിപ്പാർക്കുന്ന ജലീബ് അൽ-ഷൂയൂഖിൽ 10 കെട്ടിടങ്ങൾ കൂടി പൊളിച്ചു മാറ്റും, നടപടി നിയമലംഘനങ്ങളെ തുടർന്ന്

മലയാളികൾ തിങ്ങിപ്പാർക്കുന്ന ജലീബ് അൽ-ഷൂയൂഖിൽ 10 കെട്ടിടങ്ങൾ കൂടി പൊളിച്ചു മാറ്റും, നടപടി നിയമലംഘനങ്ങളെ തുടർന്ന്

കുവൈത്ത് സിറ്റി: കുവൈത്തിൽ ഏറ്റവും കൂടുതൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന ജലീബ് അൽ-ഷൂയൂഖ് പ്രദേശത്ത് പത്തോളം കെട്ടിടങ്ങൾ കൂടി പൊളിച്ചുമാറ്റും. നിയമലംഘനങ്ങൾ കണ്ടെത്തിയതായി കുവൈത്ത് മുനിസിപ്പാലിറ്റി വൃത്തങ്ങൾ വെളിപ്പെടുത്തി. മുനിസിപ്പാലിറ്റി അടുത്ത ആഴ്ച പൊളിച്ചുമാറ്റൽ നടപടികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പൊതുമരാമത്ത് മന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടുകൾ പ്രകാരം കെട്ടിടങ്ങള്‍ ജീർണാവസ്ഥയിലാണെന്ന് സ്ഥിരീകരിച്ചതായും, പൊളിച്ചുമാറ്റൽ ഉൾപ്പെടെയുള്ള ആവശ്യമായ നിയമ നടപടികൾ ബന്ധപ്പെട്ട മുനിസിപ്പൽ വകുപ്പുകൾ സ്വീകരിക്കാൻ പ്രേരിപ്പിച്ചതായുമാണ് റിപ്പോർട്ട്. പട്ടികയിൽ പെടുത്തിയ കെട്ടിടങ്ങൾ പൊതുമരാമത്ത് വകുപ്പ് പരിശോധിച്ചതായും, അവയിൽ പലതും ബാധകമായ നിയമങ്ങൾ, ചട്ടങ്ങൾ, ആവശ്യകതകൾ എന്നിവ ലംഘിച്ച് വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതായും അവർ വിശദീകരിച്ചു. കെട്ടിട ലംഘനങ്ങൾ പരിഹരിക്കുന്നതിനും റെസിഡൻഷ്യൽ ഏരിയകളിലെ ഭൂവിനിയോഗം നിയന്ത്രിക്കുന്നതിനുമുള്ള മുനിസിപ്പാലിറ്റിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റഷ്യന്‍ എണ്ണ വേണ്ടെന്ന് റിലയന്‍സ്; വിലക്കിഴിവില്‍ വാരിക്കൂട്ടി പൊതുമേഖലാ കമ്പനികള്‍

റഷ്യന്‍ എണ്ണ വേണ്ടെന്ന് റിലയന്‍സ്; വിലക്കിഴിവില്‍ വാരിക്കൂട്ടി പൊതുമേഖലാ കമ്പനികള്‍

റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്താക്കളായിരുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ജനുവരിയില്‍ ഇറക്കുമതിയില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുന്നു. എന്നാല്‍, ബാരലിന് 7 ഡോളര്‍ വരെ ലഭിക്കുന്ന വന്‍ വിലക്കിഴിവ് പ്രയോജനപ്പെടുത്തി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലാ കമ്പനികള്‍ റഷ്യന്‍ എണ്ണ ഇറക്കുമതി വന്‍തോതില്‍ വര്‍ധിപ്പിച്ചു.

റിലയന്‍സിന്റെ ചുവടുമാറ്റം

കഴിഞ്ഞ വര്‍ഷം പ്രതിദിനം ശരാശരി 6 ലക്ഷം ബാരല്‍ റഷ്യന്‍ എണ്ണ വാങ്ങിയിരുന്ന റിലയന്‍സ്, ജനുവരിയിലെ ആദ്യ മൂന്ന് ആഴ്ചകളില്‍ റഷ്യയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും വാങ്ങിയിട്ടില്ലെന്ന് കപ്പല്‍ ഗതാഗത വിവരങ്ങള്‍ വ്യക്തമാക്കുന്നു. ആഗോള വിപണിയിലെ ഉപരോധങ്ങളും ചട്ടങ്ങളും പാലിക്കുന്നതിന്റെ ഭാഗമായാണ് റിലയന്‍സിന്റെ ഈ നീക്കമെന്നാണ് വിലയിരുത്തല്‍.

റിലയന്‍സിനെ കൂടാതെ എച്ച്പിസിഎല്‍-മിത്തല്‍ എനര്‍ജി ലിമിറ്റഡ് , എംആര്‍പിഎല്‍ , എച്ച്പിസിഎല്‍ എന്നീ കമ്പനികളും ജനുവരിയില്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങിയിട്ടില്ല. മിത്തല്‍ ഗ്രൂപ്പിന്റെ ആഗോള പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയാലാണ് എച്ച്പിസിഎല്‍-മിത്തല്‍ പിന്മാറിയതെന്നാണ് സൂചന.

ഐഒസിക്ക് റെക്കോര്‍ഡ് ഇറക്കുമതി

സ്വകാര്യ കമ്പനികള്‍ വിട്ടുനിന്നപ്പോള്‍ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഇറക്കുമതിയാണ് നടത്തിയത്. ജനുവരിയില്‍ പ്രതിദിനം ശരാശരി 4.70 ലക്ഷം ബാരല്‍ എണ്ണയാണ് ഐഒസി വാങ്ങിയത്. ഡിസംബറില്‍ ഇത് 4.27 ലക്ഷം ബാരലായിരുന്നു. റഷ്യന്‍ എണ്ണക്കമ്പനിയായ റൊസ്നെഫ്റ്റിന്റെ പങ്കാളിത്തമുള്ള നയാര എനര്‍ജിയും ഇറക്കുമതി തുടര്‍ന്നു.

നിലവിലെ സാഹചര്യം

വിലക്കിഴിവ്: 2025 പകുതിയോടെ ബാരലിന് 2-3 ഡോളര്‍ മാത്രമായിരുന്ന ഡിസ്‌കൗണ്ട് ഇപ്പോള്‍ 7 ഡോളറായി ഉയര്‍ന്നു. ഇത് പൊതുമേഖലാ കമ്പനികളെ ആകര്‍ഷിക്കുന്നു. റഷ്യന്‍ കയറ്റുമതിക്കാരായ റൊസ്നെഫ്റ്റ്, ലുക്കോയില്‍ എന്നിവര്‍ക്കെതിരെ നവംബറില്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം വിപണിയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഉപരോധം മറികടക്കാന്‍ പല കമ്പനികളും റഷ്യന്‍ ഉല്‍പാദകരില്‍ നിന്ന് നേരിട്ട് വാങ്ങുന്നതിന് പകരം പുതിയ ഇടനിലക്കാരെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്.

ജനുവരിയിലെ ആദ്യ ആഴ്ചകളില്‍ ഇന്ത്യയുടെ ആകെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. നവംബറില്‍ 18.4 ലക്ഷം ബാരലായിരുന്നത് ജനുവരിയില്‍ 11 ലക്ഷമായി താഴ്ന്നു. എങ്കിലും വരും മാസങ്ങളില്‍ പൊതുമേഖലാ കമ്പനികള്‍ ഇറക്കുമതി കൂട്ടുന്നതോടെ ഇത് 13 മുതല്‍ 15 ലക്ഷം ബാരല്‍ വരെയായി ഉയര്‍ന്നേക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലോകത്തിൽ ഇതാദ്യം; റോബോട്ടിക് സംവിധാനങ്ങൾ ഉപയോ​ഗിച്ച് വില്ല നിർമിക്കാൻ ദുബായ്

ലോകത്തിൽ ഇതാദ്യം; റോബോട്ടിക് സംവിധാനങ്ങൾ ഉപയോ​ഗിച്ച് വില്ല നിർമിക്കാൻ ദുബായ്

റോബോട്ടിക് സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ലോകത്തിലെ ആദ്യത്തെ വില്ല നിര്‍മിക്കാന്‍ തയ്യാറെടുത്ത് ദുബായ്. സുപ്രധാനമായ പ്രഖ്യാപനം നടത്തിയത് ദുബായ് മുന്‍സിപ്പാലിറ്റിയാണ്. സ്വകാര്യ കമ്പനികള്‍ കൂടി ഉള്‍പ്പെടുന്ന കണ്‍സോഷ്യത്തിന്റെ സഹായത്തോടെയാകും പദ്ധതി യാഥാര്‍ത്ഥ്യമാക്കുക. നിര്‍മാണ രംഗത്ത് പുതിയ സാധ്യതകള്‍ തേടുകയാണ് ദുബായ്. എല്ലാ മേഖലയിലും ആധുനിക സാങ്കേതിക വിദ്യകള്‍ കൂടുതലായി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി.

റോബോട്ടിക് സവിധാനങ്ങള്‍ ഉപയോഗിച്ച് വില്ല നിര്‍മിക്കാനുള്ള പദ്ധതിയാണ് ദുബായ് മുന്‍സിപ്പാലിറ്റി പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ആദ്യ ന്യൂതന പദ്ധതിയാണിത്. പ്രമുഖ കമ്പനികളായ സ്‌കൈ വെഞ്ച്വേഴ്സ്, വുര്‍ത്ത് ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ചാണ് പുതിയ വില്ല പദ്ധതി നടപ്പിലാക്കുക. 25ലധികം നൂതന സാങ്കേതിക കമ്പനികളും അക്കാദമിക് സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന പ്രാദേശിക, അന്തര്‍ദേശീയ കണ്‍സോര്‍ഷ്യം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കും.

പ്രാദേശിക കരാറുകാരുടെയും എഞ്ചിനീയറിംഗ് സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയാകും നിര്‍മാണത്തില്‍ റോബോട്ടിക് കമ്പനികള്‍ പ്രവര്‍ത്തിക്കുക. ദുബായ് എക്‌സ്‌പോ സിറ്റിയുമായി സഹകരിച്ച് കണ്‍സ്ട്രക്ഷന്‍ ഇന്നൊവേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ സജീവമാക്കുന്നതിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് റോബോട്ടിക് വില്ലാ പ്രോജക്ടിന്റെ പ്രഖ്യാപനം മുൻസിപ്പാലിറ്റി നടത്തിയത്. നിര്‍മാണ സാമഗ്രികള്‍, സംവിധാനങ്ങള്‍, സാങ്കേതികവിദ്യകള്‍ എന്നിവയുടെ നവീകരണത്തിനും ഗവേഷണത്തിനുമായി പ്രത്യേക കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള കരാറിലും മുന്‍സിപ്പാലിറ്റി ഒപ്പുവെച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍; ആദ്യ സ്റ്റേഷൻ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍; ആദ്യ സ്റ്റേഷൻ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ സര്‍വീസിന്റെ ആദ്യ സ്റ്റേഷന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. അബുദബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ സജ്ജമാക്കിയ സ്‌റ്റേഷന്റെ വിശദാംശങ്ങളാണ് ഇത്തിഹാദ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. വിവിധ എമിറേറ്റുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് അധികം വൈകാതെ സര്‍വീസ് ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ് യുഎഇയുടെ സ്വപ്‌ന പദ്ധതിയായ ഇത്തിഹാദ് റെയില്‍.

അബുദബിയെ ദുബായിയുമായും ഫുജൈറയുമായും ബന്ധിപ്പിക്കുന്ന എത്തിഹാദ് റെയില്‍ ശൃംഖലയിലെ പ്രധാന കവാടമായിരിക്കും മുഹമ്മദ് ബിന്‍ സാദിയ് സറ്റിയിലെ ഈ സ്റ്റേഷന്‍. അബുദബി ഡല്‍മ മാളിന് എതിര്‍വശത്തായാണ് ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്.

അറബ് പൈതൃകങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് സ്റ്റേഷന്റെ രൂപ കല്‍പ്പന. കഫേകള്‍, റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍, ഡിജിറ്റല്‍ സ്‌ക്രീനുകള്‍ എന്നിവയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ബസുകളും ടാക്‌സികളും ഉള്‍പ്പെടെയുള്ള മറ്റ് പൊതുഗാതാഗത സംവിധാനങ്ങളുമായും സ്റ്റേഷനെ ബന്ധിപ്പിക്കും. ഇതടക്കമുള്ള 11 സ്റ്റേഷനുകളുടെ വിശദാംശങ്ങള്‍ അടുത്തിടെ ഇത്തിഹാദ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആദ്യമായാണ് ഒരു സ്റ്റേഷന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുന്നത്. 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് അധികം വൈകാതെ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് വ്യക്തമാക്കി.

ജനസാന്ദ്രതയുള്ള മേഖലകള്‍ കേന്ദ്രീകരിച്ചാണ് സ്റ്റേഷനുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ബിസിനസ്, ഇക്കണോമി ക്ലാസുകളാകും പാസഞ്ചര്‍ ട്രെയിനുകളില്‍ ഉണ്ടാവുക. ബിസിനസ് ക്ലാസ് കമ്പാര്‍ട്ട്മെന്റില്‍ 16 സീറ്റുകളും ഇക്കണോമി ക്ലാസില്‍ 56 സീറ്റുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്. വൈ-ഫൈ കണക്റ്റിവിറ്റി, ഓരോ സീറ്റിലും പവര്‍ ഔട്ട്ലെറ്റുകള്‍ എന്നിയും പ്രത്യേകതയാണ്. ഓരോ ട്രെയിനിലും 400 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും. യാത്രാക്കാരുടെ സഞ്ചാരം എളുപ്പമാക്കുന്നതിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്.

ട്രെയിന്‍ റൂട്ടുകള്‍, ടിക്കറ്റ് നിരക്കുകള്‍ എന്നിവയും ആപ്പിലൂടെ മനസിലാക്കാനാകും. ട്രെയിന്‍ യാത്ര പൂര്‍ത്തിയാക്കിയ ശേഷം ബസ്, ടാക്സി, ദുബായ് മെട്രോ, ഓണ്‍ ഡിമാന്‍ഡ് ടാക്സി എന്നിവയിലേക്കുള്ള തുടര്‍ യാത്രകളും ആസൂത്രണം ചെയ്യാനാകുന്ന വിധത്തിലാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത്തിഹാദ് റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നോടെ എമിറേറ്റുകള്‍ തമ്മിലുള്ള യാത്രാസമയം വലിയ തോതില്‍ കുറയും എന്നതാണ് പ്രധാന പ്രത്യേകത. 50 മിനിറ്റുകൊണ്ട് അബുദബിയില്‍ നിന്ന് ദുബായില്‍ എത്തിച്ചേരാനാകും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൂപ്പര്‍മാര്‍ക്കറ്റിലെ ശീതളപാനീയങ്ങളില്‍ ഒരു വർഷത്തോളം മൂത്രം കലര്‍ത്തിയ 63കാരന്‍ അറസ്റ്റില്‍

സൂപ്പര്‍മാര്‍ക്കറ്റിലെ ശീതളപാനീയങ്ങളില്‍ ഒരു വർഷത്തോളം മൂത്രം കലര്‍ത്തിയ 63കാരന്‍ അറസ്റ്റില്‍

ഹോങ്കോംഗിലെ സൂപ്പർമാർക്കറ്റുകളിൽ വിൽപ്പനയ്‌ക്കെത്തിച്ച ശീതളപാനീയങ്ങളിൽ ഒരു വർഷത്തോളം മൂത്രം കലർത്തിയ 63കാരൻ പിടിയിൽ. ഇയാൾ കോടതിയിൽ കുറ്റസമ്മതം നടത്തി. ഫ്രാങ്ക്‌ളിൻ ലോ കിം നഗായി എന്നയാളാണ് കൊക്ക കോള പ്ലസ്, സെവൻ അപ് എന്നിവയുടെ കുപ്പികളിൽ മൂത്രം കലർത്തി സൂപ്പർമാർക്കറ്റുകളിലെ മറ്റ് സാധനങ്ങൾക്കൊപ്പം ഇടകലർത്തി വെച്ചത്. വെൽകം, പാർക്ക് എൻ ഷോപ്പ് എന്നീ ഔട്ടുലെറ്റുകളിലെ മറ്റ് സാധനങ്ങൾക്കൊപ്പം ഇടകലർത്തി വയ്ക്കുകയായിരുന്നു. സൂപ്പർമാർക്കറ്റിലെ ജീവനക്കാരോടുള്ള അതൃപ്തിയും വിവാഹമോചനത്തിനും ജോലിയിൽ നിന്നുള്ള വിരമിക്കലിനും പിന്നാലെയുണ്ടായ വൈകാരികമായ വ്യതിയാനങ്ങളുമാണ് ഇതിന് കാരണമെന്ന് ലോ കോടതിയിൽ പറഞ്ഞു.

'എൻജോയ് കൊക്ക കോള' എന്ന് എഴുതിയ ചാരനിരത്തിലുള്ള ടീ-ഷർട്ട് ധരിച്ചാണ് ലോ കൗലൂൺ സിറ്റി കോടതിയിൽ ഹാജയരായത്. 2024 ജൂലൈ 21നും 2025 ഓഗസ്റ്റ് ആറിനും ഇടയിലാണ് ഇയാൾ കുറ്റകൃത്യം ചെയ്തതെന്ന് ആരോപിക്കപ്പെടുന്നു. ഷാം ഷുയി പോയിലെ നാം ചിയോംഗ് പ്ലേസ് ഷോപ്പിംഗ് സെന്ററിലെ വെൽകം ബ്രാഞ്ചിലും ഇയാൾ ശീതളപാനീയത്തിൽ മൂത്രം ചേർത്തിരുന്നതായി കണ്ടെത്തി.

പൊതുജനങ്ങളെ മുറിവേൽപ്പിക്കുക, വേദനപ്പിക്കുക, അല്ലെങ്കിൽ ശല്യപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാൾ ശീതളപാനീയ കുപ്പികളിൽ മൂത്രം ചേർത്തതെന്ന് കോടതിയുടെ രേഖകളിൽ പറയുന്നു. ഹോങ്കോംഗിലെ നിയമപ്രകാരം മൂന്ന് വർഷത്തോളം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇയാൾ ചെയ്തതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലോകത്തെ മാറ്റിമറിക്കുന്ന കണ്ടുപിടുത്തം; മുടിയോളം നേർത്ത ചിപ്പ് നാരുകൾ വികസിപ്പിച്ച് ചൈന

ലോകത്തെ മാറ്റിമറിക്കുന്ന കണ്ടുപിടുത്തം; മുടിയോളം നേർത്ത ചിപ്പ് നാരുകൾ വികസിപ്പിച്ച് ചൈന

ഷാങ്ഹായ്: വഴക്കമുള്ളതും ഒരു മുടിനാരിനോളം മാത്രം വലിപ്പമുള്ളതുമായ ഫൈബർ ചിപ്പുകൾ വികസിപ്പിച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍. ഈ കണ്ടുപിടുത്തത്തെ കുറിച്ച് പിയർ-റിവ്യൂഡ് ജേണലായ നേച്ചര്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷാങ്ഹായിലുള്ള ഫുഡാൻ സർവകലാശാലയിലെ ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ അംഗമായ പെങ് ഹുയിഷെങ്ങാണ് പഠനത്തിന് നേതൃത്വം നൽകിയത്. ഭാവിയിൽ വലിയ സ്‌മാർട്ട്‌ഫോണുകളുടെയും കമ്പ്യൂട്ടറുകളുടെയും ആവശ്യകത ഇല്ലാതാക്കാൻ കഴിയുന്ന ഒരു സാങ്കേതികവിദ്യയാണ് ചൈനീസ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത് എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്‍റെ റിപ്പോർട്ട്.

നേർത്ത നൂലുകൾക്കുള്ളിലെ ചിപ്പുകൾ

ഈ വിപ്ലവകരമായ കണ്ടുപിടുത്തത്തിന് "ഫൈബർ ഇന്റഗ്രേറ്റഡ് സർക്യൂട്ട്" (FIC) എന്ന് പേരിട്ടിരിക്കുന്നു. കമ്പ്യൂട്ടർ ചിപ്പുകൾ സാധാരണയായി വളയ്ക്കാൻ കഴിയാത്തതും കട്ടിയുള്ളതും ചതുരാകൃതിയിലുള്ളതുമായ പ്ലേറ്റുകളിലാണ് നിർമ്മിക്കുന്നത്. എന്നാൽ ഏത് വിധത്തിലും വളയ്ക്കാൻ കഴിയുന്ന ഒരു വഴക്കമുള്ള അടിത്തറയിലാണ് ചൈനീസ് ശാസ്ത്രജ്ഞർ ഈ പുതിയ സർക്യൂട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ഫൈബര്‍ ചിപ്പ് മനുഷ്യന്‍റെ മുടി പോലെ നേർത്തതാണ്. അതിശയകരമെന്നു പറയട്ടെ, ഈ നൂലിന്‍റെ ഒരു സെന്‍റീമീറ്ററിൽ മാത്രം 100,000 ട്രാൻസിസ്റ്ററുകൾ അടങ്ങിയിരിക്കുന്നു. ഇതിന്‍റെ പ്രോസസിംഗ് പവർ ഒരു ആധുനിക കമ്പ്യൂട്ടറിന്‍റെ സിപിയുവിന്‍റേതിന് സമാനമാണെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രംപിനെ എതിർക്കുന്ന യുഎസ് കോണ്‍ഗ്രസ് പ്രതിനിധി ഇല്‍ഹാന്‍ ഒമറിന്റെ ദേഹത്ത് നാറുന്ന ദ്രാവകം ഒഴിച്ചു

ട്രംപിനെ എതിർക്കുന്ന യുഎസ് കോണ്‍ഗ്രസ് പ്രതിനിധി ഇല്‍ഹാന്‍ ഒമറിന്റെ ദേഹത്ത് നാറുന്ന ദ്രാവകം ഒഴിച്ചു

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ എതിർക്കുന്ന ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനു നേരെ ആക്രമണം. ചൊവ്വാഴ്ച  മിനിയാപൊളിസിൽ നടന്ന ടൗൺ ഹാൾ യോഗത്തിനിടെ ഇൽഹാൻ ഒമറിന്റെ ദേഹത്ത് ഒരാൾ ദുർഗന്ധം വമിക്കുന്ന ദ്രാവകം ഒഴിച്ചു. സംഭവത്തിൽ പ്രതിയെ അറസ്റ്റു ചെയ്തിട്ടുണ്ട്.

സംഭവം നടക്കുന്ന സമയത്ത് ഇൽഹാൻ ഫെഡറൽ അധികാരികളെ നിശിതമായി വിമർശിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്. പരിപാടിയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരാൾ പ്രസംഗിച്ചുനിൽക്കുന്ന ഇൽഹാൻ ഒമറിനു നേരെ ഒടിയടിക്കുന്നതും നാറുന്ന ദ്രാവകം സ്പ്രേ ചെയ്യുന്നതും വീഡിയോയിൽ കാണാം.

അയാളെ മറ്റുള്ളവർ പിടികൂടുന്നതും ചെറിയ ഇടവേളയ്ക്കുശേഷം ഇൽഹാൻ വീണ്ടും പ്രസംഗം തുടരുന്നതും വീഡിയോയിലുണ്ട്. പ്രതി ഒരു സിറിഞ്ച് ഉപയോഗിച്ചാണ് ഇൽഹാനു നേരെ ദ്രാവകം സ്േ്രപ ചെയ്തതെന്നും ഇയാളെ ഉടൻ തന്നെ അറസ്റ്റ് ചെയ്തതായും മിനിയാപൊളിസ് പോലീസ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇൽഹാനു നേരെയുള്ള ആക്രമണത്തെ രാഷ്ട്രീയ നേതാക്കൾ അപലപിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാട്‌സ്ആപ്പും ഇന്‍സ്റ്റയും എഫ്ബിയും പെയ്ഡ് ആക്കാന്‍ നീക്കം

വാട്‌സ്ആപ്പും ഇന്‍സ്റ്റയും എഫ്ബിയും പെയ്ഡ് ആക്കാന്‍ നീക്കം

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇന്‍സ്റ്റ, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് തുടങ്ങിയവയൊക്കെ പണം നല്‍കിയുള്ള സബ്‌സ്‌ക്രിപ്ഷനിലേക്ക് മാറ്റാന്‍ ആലോചിച്ച് മെറ്റ. ടെക്ക്രഞ്ചിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് എന്നിവയിലുടനീളം പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ ശ്രേണികള്‍ ഉടന്‍ പരീക്ഷിച്ചു തുടങ്ങുമെന്ന് മെറ്റ വെളിപ്പെടുത്തി.

ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് കോര്‍ ആപ്പുകള്‍ സൗജന്യമായി നല്‍കിക്കൊണ്ട് കമ്പനി തുടക്കത്തില്‍ ഓപ്ഷണലായി പണമടച്ചുള്ള ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിലയെക്കുറിച്ച് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇങ്ങനെയാണെങ്കിലും ആപ്പിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ സൗജന്യമായി തുടരും.

പ്രീമിയം അനുഭവങ്ങള്‍ എങ്ങനെ

റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ സബ്‌സ്‌ക്രിപ്ഷന്‍ മോഡലില്‍ ഇന്‍സ്റ്റഗ്രാമിലെ സ്‌റ്റോറി വ്യൂസ്, അഡ്വാന്‍സിഡ് വീഡിയോ എഡിറ്റിംഗ്, കണ്ടന്റ് ജനറേഷന്‍ പോലുള്ള AI പവര്‍ഡ് ക്രീയേറ്റീവ് ഫീച്ചറുകളും എക്‌സ്‌ക്ലൂസീവ് അനുഭവങ്ങളും ഉണ്ടാകുമെന്ന് പറയപ്പെടുന്നു. പ്രീമിയം അനുഭവങ്ങള്‍ നല്‍കിക്കൊണ്ട് വരും മാസങ്ങളില്‍ പതുക്കെ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലേക്ക് നീങ്ങുമെന്നാണ് മെറ്റ വിശദീകരിക്കുന്നത്.

മെറ്റ പണമടച്ചുള്ള ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ പദ്ധതി ഇടുന്നത് എന്തുകൊണ്ട്

മെറ്റയുടെ ജനപ്രിയ ആപ്പുകള്‍ പണമടച്ചുളള മോഡലില്‍ അവതരിപ്പിക്കാനുളള തീരുമാനം ഹൈബ്രിഡ് മോണിറ്റൈസേഷന്‍ മോഡലുകളിലേക്കുളള ബോര്‍ഡര്‍ വ്യവസായ പ്രവണതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മെറ്റയുടെ എതിരാളികളായ എക്‌സ്,യൂട്യൂബ് എന്നിവ ഇതിനകംതന്നെ വേരിഫിക്കേഷനായി പ്രീമിയം ടയറുകള്‍, പരസ്യരഹിത ബ്രൗസിംഗ്, ചില എക്‌സ്‌ക്ലൂസീവ് ടൂളുകള്‍ എന്നവ നല്‍കുന്നുണ്ട്. എന്നാല്‍ പരസ്യത്തിനപ്പുറം വരുമാന സ്രോതസുകള്‍ വര്‍ധിപ്പിക്കുക, AI കൊണ്ടുള്ള അടിസ്ഥാന സൗകര്യങ്ങളാല്‍ വളരുന്ന നിക്ഷേപങ്ങള്‍ക്ക് ധനസഹായം നല്‍കുക, ഉപയോക്താക്കള്‍ക്ക് വ്യത്യസ്ത അനുഭവങ്ങള്‍ നല്‍കുക എന്നിവയാണ് മെറ്റ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള കാരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കനത്ത മഴ, 9 മീറ്റർ ഉയർന്ന തിരമാല, പിന്നാലെ കിലോമീറ്ററുകളോളം മണ്ണിടിച്ചിൽ, സിസിലിയിൽ അതീവ ഗുരുതര സാഹചര്യം

കനത്ത മഴ, 9 മീറ്റർ ഉയർന്ന തിരമാല, പിന്നാലെ കിലോമീറ്ററുകളോളം മണ്ണിടിച്ചിൽ, സിസിലിയിൽ അതീവ ഗുരുതര സാഹചര്യം

സിസിലി: ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ കനത്ത മഴയിൽ കുന്നിടിഞ്ഞു. സിസിലിയിൽ അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ചയിൽ ആഞ്ഞടിച്ച ഹാരി ചുഴലിക്കാറ്റിന് പിന്നാലെ സിസിലി നഗരം സ്ഥിതി ചെയ്യുന്ന കുന്ന് നാല് കിലോമീറ്ററിലേറെ ദൂരം ഇടിയുകയായിരുന്നു. കുന്നിന്റെ വലിയൊരു ഭാഗം ഇടിഞ്ഞ് താഴ്ന്നതോടെ വീടുകളിൽ പലതും അതീവ അപകടാവസ്ഥയിലാണുള്ളത്. മണ്ണിടിച്ചിൽ ആരംഭിച്ചതിന് പിന്നാലെ 1500ലേറെ പേരെയാണ് മേഖലയിൽ നിന്ന് ഒഴിപ്പിച്ചത്. ഞായറാഴ്ച ആരംഭിച്ച മണ്ണിടിച്ചിൽ വലിയൊരു വിള്ളലാണ് സിസിലി നഗരത്തിൽ സൃഷ്ടിച്ചിട്ടുള്ളതെന്നാണ് നിസ്കെമിയിലെ മേയർ പ്രതികരിക്കുന്നത്. വീണ്ടും മണ്ണിടിയുന്നത് ചരിത്ര പ്രാധാന്യമുള്ള സിസിലി നഗരത്തെ വിഴുങ്ങിക്കൊണ്ടാവുമെന്നുള്ള ആശങ്കയിലാണ് ആളുകളുള്ളത്. അപകടമേഖലയ്ക്ക് പുറത്തുള്ളവരോട് വീടുകളിൽ തന്നെ തുടരാനാണ് മേയർ ആവശ്യപ്പെടുന്നത്. മണ്ണിടിച്ചിലിനെ നിസാരമായി കാണരുതെന്ന മുന്നറിയിപ്പും മേയർ നൽകുന്നുണ്ട്. മണ്ണിച്ചിൽ നടന്ന സ്ഥലത്തിന്റെ 50-70 മീറ്റർ ചുറ്റളവിലുള്ള എല്ലാ വീടുകളും തകരാൻ സാധ്യതയുണ്ടെന്ന് സിസിലിയിലെ സിവിൽ പ്രൊട്ടക്ഷൻ അതോറിറ്റി ഡയറക്ടർ ജനറൽ സാൽവത്തോർ കൊസിന തിങ്കളാഴ്ച വിശദമാക്കിയത്. 

നഗരത്തിലെ സ്‌കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്. തീരദേശ നഗരമായ ഗേലയുമായി നിസ്കെമിയെ ബന്ധിപ്പിക്കുന്ന റോഡും അടച്ചു. 25000ത്തോളം ആളുകളാണ് നിസ്കെമിയിലുള്ളത്. ഇവരിൽ ഒഴിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗവും ബന്ധുക്കളുടെ വീടുകളിലാണ് താമസിക്കുന്നത്. നൂറുകണക്കിന് ആളുകൾ കഴിഞ്ഞ രണ്ട് രാത്രികളായി പ്രാദേശിക മൈതാനത്തിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. മേഖലയിൽ മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തെയും സാങ്കേതിക പരിശോധനകളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ഹാരി ചുഴലിക്കാറ്റ് ആഞ്ഞടിച്ച തെക്കൻ പ്രദേശങ്ങളിൽ ഇറ്റാലിയൻ സർക്കാർ നേരത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 