Friday, 27 June 2025

കാറോടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങി; റോഡരികിൽ നിൽക്കുകയായിരുന്ന രണ്ടുപേരെ ഇടിച്ചുതെറിപ്പിച്ചു, ഒരാൾക്ക് ദാരുണാന്ത്യം

SHARE



റോഡരികിൽ നിൽക്കുകയായിരുന്ന രണ്ട് യുവാക്കളെ ഇടിച്ചുതെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയ എഞ്ചിനീയർ അറസ്റ്റിലായി. വാഹനം ഓടിക്കുന്നതിനിടെ ഇയാൾ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത് എന്നാണ് പിന്നീട് പൊലീസ് അറിയിച്ചത്. പരിക്കേറ്റവരിൽ ഒരാൾ മരിച്ചു. മറ്റൊരാൾ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

ഡൽഹി-ജയ്പൂർ ഹൈവേയിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നിയമ വിദ്യാർത്ഥിയായ ഹർഷും സുഹൃത്ത് മോക്ഷും ഒരു ധാബയിൽ ഭക്ഷണം കഴിക്കാനാണ് എത്തിയത്. നല്ല തിരക്കുണ്ടായിരുന്നതിനാൽ അവിടെ ആളൊഴിയാൻ കാത്തുനിന്നു. ഇതിനിടെ ഹർഷ് തന്റെ മറ്റൊരു സുഹൃത്തായ അഭിഷേകിനെ അവിടെവെച്ച് കണ്ടുമുട്ടി. ഇരുവരെ സർവീസ് റോഡിലെ റെയിലിങിന് സമീപം നിന്ന് സംസാരിക്കുകയായിരുന്നു.
 


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user