Monday, 23 June 2025

സുരക്ഷാ വർദ്ധനവിൽ മെറ്റയുടെ പുതിയ നീക്കം; ഫേസ്ബുക്കിലും മെസഞ്ചറിലും പാസ്‌കീ സംവിധാനം..

SHARE



ഫെയ്‌സ്ബുക്ക്, മെസഞ്ചര്‍ സേവനങ്ങളുടെ അധിക സുരക്ഷയ്ക്കായി പാസ്‌കീ സംവിധാനം അവതരിപ്പിച്ച് മെറ്റ. വരും മാസങ്ങളില്‍ അവതരിപ്പിക്കുന്ന സുരക്ഷാ അപ്‌ഡേറ്റുകളിലൊന്നില്‍ ഈ ഫീച്ചര്‍ ഉള്‍പ്പെടുമെന്നും കമ്പനി അറിയിച്ചു.

പാസ് വേഡ് ഇല്ലാതെ സുരക്ഷിതമായി ലോഗിന്‍ ചെയ്യാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന ഡിജിറ്റല്‍ വെരിഫിക്കേഷന്‍ സംവിധാനമാണ് പാസ് കീ. ഫിംഗര്‍പ്രിന്റ്, ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഉള്‍പ്പടെയുള്ള ബയോമെട്രിക് ഉപയോഗിച്ചാണ് ഇതില്‍ ഉപഭോക്താവിനെ സ്ഥിരീകരിക്കുക.

ലോഗിന്‍ വിവരങ്ങളും മറ്റും കൈക്കലാക്കിയുള്ള ഫിഷിങ് ആക്രമണങ്ങളെ ചെറുക്കാന്‍ പാസ് കീ ഉപയോഗപ്രദമാണ്.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user