കാസർഗോഡ് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു, മറ്റ് അവശ്യസാധനങ്ങളുടെ വില കൂടിയും വർദ്ധിച്ചതോടെ പിടിച്ചുനിൽക്കാൻ ആവാതെ ഹോട്ടൽ വ്യവസായം. കിലോ 150 രൂപയിലേക്ക്, കഴിഞ്ഞമാസം 120 രൂപയായിരുന്ന വിലയാണ് ഇപ്പോൾ ഒറ്റയടിക്ക് 150 ലേക്ക് എത്തിയിരിക്കുന്നത്.
വിപണിയിൽ മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞത് കാരണം വ്യാപാരികൾ ഈ സാഹചര്യം മുതലെടുക്കുകയാണെന്ന് ആക്ഷേപമുണ്ട്. ബലിപെരുന്നാൾ വിപണി ലക്ഷ്യമിട്ടുള്ള കോഴിക്കച്ചവടക്കാരുടെ തന്ത്രംമാണെന്നും ആക്ഷേപമുണ്ട്.
എന്നാൽ ഫാമുകളിൽ നിന്ന് ലഭിക്കുന്ന വിലക്കനുസരിച്ചാണ് ചില്ലറ വില്പന വില നിർണയിക്കുന്നത് എന്ന് കോഴിക്കട ഉടമകൾ പറയുന്നു. ഫാമുകളിൽ നിന്ന് 98 രൂപയ്ക്ക് ആണ് കോഴി ലഭിക്കുന്നത് എന്ന് മൊത്തക്കച്ചവടക്കാർ അവകാശപ്പെടുന്നു മുൻപ് 55 രൂപയ്ക്ക് ലഭിച്ചിരുന്ന കോഴിയാണ് നൂറു രൂപയ്ക്ക് വിറ്റിരുന്നത്
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക