Showing posts with label Kasarkode. Show all posts
Showing posts with label Kasarkode. Show all posts

Tuesday, 16 September 2025

പി ടി ബി ബാലശാസ്ത്ര പരീക്ഷ ആരംഭിച്ചു

പി ടി ബി ബാലശാസ്ത്ര പരീക്ഷ ആരംഭിച്ചു

വിദ്യാർത്ഥികളുടെ വായനാശീലവും അന്വേഷണാത്മകതയും വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട്  ' ശാസ്ത്ര ' സോഷ്യൽ ഏഷ്യൻ ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്ന പി ടി ബി ബാലശാസ്ത്ര പരീക്ഷ ആരംഭിച്ചു. നീലേശ്വരം എൻ കെ ബി എം യു പി സ്കൂളിൽ കാസർഗോഡ് ജില്ലാതല ഉദ്ഘാടനം സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി സി.ജ്യോതിലക്ഷ്മി ബാലശാസ്ത്ര പരീക്ഷ ചോദ്യപേപ്പർ സ്കൂൾ കോഡിനേറ്റർ കെവി ദിവ്യയ്ക്ക് നൽകി നിർവഹിച്ചു. ഡോ  ടി.എം .സുരേന്ദ്രനാഥ് അധ്യക്ഷനായ ചടങ്ങിൽ പി യു കെ നായർ സ്വാഗതം പറഞ്ഞു . കെ.വി.കുഞ്ഞിക്കൃഷ്ണൻ,ഡോ.ടി.തമ്പാൻ,പത്മനാഭൻ അയ്യപ്പൻ കോട്ട, എം പി ശ്രീധരൻ നമ്പ്യാർ എന്നിവർ ആശംസകൾ നേർന്നു. കെ. വി. ദിവ്യ നന്ദി പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

Tuesday, 3 June 2025

കോഴി വില കുതിച്ചുയരുന്നു പിടിച്ചുനിൽക്കാനാവാതെ  ഹോട്ടൽ വ്യവസായം

കോഴി വില കുതിച്ചുയരുന്നു പിടിച്ചുനിൽക്കാനാവാതെ ഹോട്ടൽ വ്യവസായം

 കാസർഗോഡ് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു, മറ്റ് അവശ്യസാധനങ്ങളുടെ വില കൂടിയും വർദ്ധിച്ചതോടെ പിടിച്ചുനിൽക്കാൻ ആവാതെ ഹോട്ടൽ വ്യവസായം. കിലോ 150 രൂപയിലേക്ക്, കഴിഞ്ഞമാസം 120 രൂപയായിരുന്ന വിലയാണ് ഇപ്പോൾ ഒറ്റയടിക്ക് 150 ലേക്ക് എത്തിയിരിക്കുന്നത്.

 വിപണിയിൽ മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞത് കാരണം  വ്യാപാരികൾ ഈ സാഹചര്യം മുതലെടുക്കുകയാണെന്ന് ആക്ഷേപമുണ്ട്. ബലിപെരുന്നാൾ വിപണി ലക്ഷ്യമിട്ടുള്ള  കോഴിക്കച്ചവടക്കാരുടെ തന്ത്രംമാണെന്നും ആക്ഷേപമുണ്ട്.
 എന്നാൽ ഫാമുകളിൽ നിന്ന് ലഭിക്കുന്ന വിലക്കനുസരിച്ചാണ് ചില്ലറ വില്പന വില നിർണയിക്കുന്നത് എന്ന് കോഴിക്കട ഉടമകൾ പറയുന്നു. ഫാമുകളിൽ നിന്ന് 98 രൂപയ്ക്ക് ആണ് കോഴി ലഭിക്കുന്നത് എന്ന് മൊത്തക്കച്ചവടക്കാർ അവകാശപ്പെടുന്നു മുൻപ് 55 രൂപയ്ക്ക് ലഭിച്ചിരുന്ന കോഴിയാണ് നൂറു രൂപയ്ക്ക്  വിറ്റിരുന്നത്

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 2 December 2024

കനത്ത മഴ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.

കനത്ത മഴ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.

കാസർകോട്: കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസർകോട് ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നാളെ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടർ ഇമ്ബശേഖർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ട്യൂഷൻ സെന്‍ററുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. മോഡല്‍ റസിഡൻഷല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമല്ല.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 24 November 2024

എലിവേറ്റഡ് ഫോറസ്റ്റ് വാക്ക് വേ മുംബൈയിൽ  പുതുവത്സരത്തോടെ തുറക്കാൻ ആകും എന്ന് പ്രതീക്ഷിക്കുന്നു

എലിവേറ്റഡ് ഫോറസ്റ്റ് വാക്ക് വേ മുംബൈയിൽ പുതുവത്സരത്തോടെ തുറക്കാൻ ആകും എന്ന് പ്രതീക്ഷിക്കുന്നു

ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനാണ് 25 കോടി രൂപ ചെലവിൽ മലബാർ ഹില്ലിൽ എലിവേറ്റഡ് ഫോറസ്റ്റ് വാക്ക് വേ നിർമിക്കുന്നത്.പുതുവർഷത്തിൽ നടപ്പാത തുറക്കാനാകുമെന്ന് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) പ്രതീക്ഷിക്കുന്നു.

പദ്ധതി

വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും നഗരവാസികൾക്ക് അതുല്യമായ നടത്ത അനുഭവം നൽകുന്നതിനുമായി, BMC മലബാർ ഹില്ലിൽ അതിൻ്റെ ആദ്യത്തെ ഉയർന്ന വന നടപ്പാത നിർമ്മിക്കുന്നു. ജനക്കൂട്ടത്തെ ആകർഷിക്കുന്ന സിംഗപ്പൂരിലെ എലിവേറ്റഡ് ഫോറസ്റ്റ് നടപ്പാതകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഈ പദ്ധതി മലബാർ ഹിൽ വനമേഖലയിലൂടെ കടന്നുപോകും, ​​കമല നെഹ്‌റു പാർക്ക് മുതൽ ദൂംഗർവാഡിയിലെ വനങ്ങൾ വരെ നീളുന്നു.

ഫീച്ചറുകൾ

നടപ്പാത ഡെക്ക് മരം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, കുന്നിൻ ചെരിവുകളിലൂടെയുള്ള സ്വാഭാവിക ജലപ്രവാഹവും വന്യജീവികളുടെ സഞ്ചാരവും തടസ്സപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുഴുവൻ ഘടനയും കോൺക്രീറ്റിൻ്റെ ഏറ്റവും കുറഞ്ഞ ഉപയോഗത്തെ ആശ്രയിക്കുന്നു.

കമലാ നെഹ്‌റു പാർക്കിന് തൊട്ടുപിന്നിൽ സിരി റോഡിൽ മലബാർ ഹിൽ വനത്തിനുള്ളിൽ 705 മീറ്റർ വരെ നീളുന്ന ഈ പാതയുടെ പ്രവേശന, പുറത്തുകടക്കുന്ന പോയിൻ്റുകൾ അറബിക്കടലിൻ്റെ തടസ്സമില്ലാത്ത കാഴ്ച നൽകുന്നു. നടപ്പാതയിൽ പക്ഷിനിരീക്ഷണ മേഖലയും ഒരു ഗ്ലാസ് ബോട്ടം വ്യൂവിംഗ് ഡെക്കും ഉണ്ടാകും.

നിലവിലെ നില, ചെലവ്, സമയക്രമം

25 കോടി രൂപ ചെലവിലാണ് നടപ്പാത നിർമിക്കുന്നത്. നിലവിൽ, സിവിൽ വർക്കുകളുടെ 90 ശതമാനവും പൂർത്തിയായി, പുതുവർഷത്തിൽ പദ്ധതി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാണ് ബിഎംസി ഉദ്ദേശിക്കുന്നത്. വൈദ്യുതീകരണം, പെയിൻ്റിംഗ്, ശുചിമുറികൾ, ടിക്കറ്റ് കൗണ്ടറുകൾ എന്നിവയുടെ നിർമ്മാണം തുടങ്ങിയ അനുബന്ധ ജോലികൾ നടക്കുന്നു.

ഈ നടപ്പാത പദ്ധതി വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കുകയും മുംബൈക്കാർക്ക് രാവിലെയും വൈകുന്നേരവും നടക്കാൻ ഒരു പുതിയ ഇടം നൽകുകയും ചെയ്യും. വീൽചെയർ സൗഹൃദമായ പാത ഗിർഗാവ് ചൗപ്പട്ടിയുടെയും അറബിക്കടലിൻ്റെയും തടസ്സമില്ലാത്ത കാഴ്ച നൽകും. ഈ പദ്ധതിയുടെ നിർമ്മാണത്തിനായി ഒരു മരം പോലും മുറിച്ചിട്ടില്ല, പദ്ധതിയുമായി ബന്ധപ്പെട്ട ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 25 September 2024

മായം കലർന്ന നെയ്യ് : മൂന്ന് ബ്രാൻഡുകളുടെ വിൽപന നിരോധിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ്.

മായം കലർന്ന നെയ്യ് : മൂന്ന് ബ്രാൻഡുകളുടെ വിൽപന നിരോധിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ്.

നെയ്യിലെ മായം: മൂന്ന് ബ്രാൻഡുകളുടെ വിൽപന നിരോധിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ്
കാസര്‍കോട്: സംസ്ഥാനത്ത് മായം കലര്‍ന്ന നെയ്യ് ഉത്പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നതായി ഭക്ഷ്യസുരക്ഷാവിഭാഗം കണ്ടെത്തി. ഇതേത്തുടര്‍ന്ന് ചോയ്‌സ്, മേന്മ, എസ് ആർ എസ്, എന്നീ ബ്രാൻഡുകളുടെ മെയ് ഉത്പാദനവും സംവരണവും വിൽപ്പനയും ആണ് ഭക്ഷ്യസുരക്ഷാ വിഭാഗം നിരോധിച്ചത്.

 നെയ്യ് എന്ന ലേബലിലാണ് വില്പന എങ്കിലും ഇവയിൽ മനസ്സ്പതി സസ്യണ്ണയും ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഈ ബ്രാൻഡുകൾക്കെതിരെ നടപടിയെടുത്തത്.

 തിരുവനന്തപുരം അമ്പൂരി ചപ്പാത്തിൻകരയിലെ ചോയിസ് ഹെർബൽസാണ് ഈ മൂന്നു ബ്രാൻഡുകളുടെയും ഉടമകൾ. ബ്രാൻഡുകൾ വില്പനയ്ക്ക് വെച്ച സാമ്പിളുകൾ പരിശോധിച്ച ഭക്ഷ്യ സുരക്ഷാ വിഭാഗം നിയിൽ സസ്യണ്ണയും മനസ്സ്പതിയും കണ്ടെത്തിയിരുന്നു.

 സുരക്ഷാ പദ്ധതിയിൽ അംഗമാകുവാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന്  അതാത് KHRA ജില്ലാ യൂണിറ്റ് നേതൃത്വവുമായി ബന്ധപ്പെടുക 
 
വിപണിയിൽ വിൽക്കുന്ന നെയ്യ് ശുദ്ധം ആയിരിക്കണം എന്നാണ് ചട്ടം 

 ഹോട്ടൽ മാനേജ്മെന്റ് കോഴ്സിനെ പറ്റി അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക 7594000359

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 4 September 2024

ഛത്തിസ്ഗഡിൽ ഏറ്റുമുട്ടൽ,മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഛത്തിസ്ഗഡിൽ ഏറ്റുമുട്ടൽ,മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

റായ്പൂർ∙ ഛത്തിസ്ഗഡിലെ ബസ്തറിൽ  സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ 9 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ദന്തേവാഡ, ബിജാപൂർ ജില്ലകളുടെ അതിർത്തി പങ്കിടുന്ന  വനത്തിലാരുന്നു സുരക്ഷാ സേനയുടെ സംഘം ഓപ്പറേഷൻ ആരംഭിച്ചത്. അവിടെനിന്നും  നിരവധി ആയുധങ്ങൾ കണ്ടെടുത്തു.ഓപ്പറേഷനിൽ ഉണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നും സ്ഥലത്ത് തിരച്ചിൽ പുരോഗമിക്കുകയാണെന്നും അറിയിച്ചു.

 ഈ പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിആർപിഎഫും പൊലീസും രഹസ്യമായി അന്വേഷണം നടത്തിയത്.ദന്തേവാഡ, ബിജാപൂർ എന്നിവയുൾപ്പെടെ ഏഴ് മേഖലകൾ ഉൾപ്പെട്ടതാണ് ബസ്താർ. ഇന്നലെത്തെ ഏറ്റുമുട്ടലോടെ സംസ്ഥാനത്ത് ഒരു വർഷംകൊണ്ട്  കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 154 ആയി.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 13 August 2024

വയനാട് ദുരന്തം  - കേരളം അടുത്ത ഒരു വലിയ ദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടി വരും  KHRA

വയനാട് ദുരന്തം - കേരളം അടുത്ത ഒരു വലിയ ദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടി വരും KHRA

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് സംസ്ഥാനത്തെ ടൂറിസം മേഖല പ്രത്യേകിച്ച് വയനാട്ടിലെ ടൂറിസവും, വ്യാപാര മേഖലയും വലിയ പ്രതിസന്ധി നേരിടുകയാണെന്ന് കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ. വയനാട്ടിൽ പ്രധാനമായും വിനോദസഞ്ചാരത്തെ ആശ്രയിച്ചാണ് ഹോട്ടൽ അടക്കമുള്ള വ്യാപാര മേഖല മുന്നോട്ടുപോകുന്നത്.

 നിലവിൽ വയനാട്ടിലെ ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലേക്കും സഞ്ചാരികൾ എത്തുന്നില്ല. 

ഉരുൾപൊട്ടൽ മേഖല ഒഴിവാക്കിയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ടൂറിസം പ്രഹത്സാഹിപ്പിക്കുവാനുള്ള  അടിയന്തര നടപടികൾ ടൂറിസം വകുപ്പ് കൈക്കൊള്ളണമെന്ന് കെ എച്ച് ആർ എ ആവശ്യപ്പെട്ടു.

 മഴക്കാലം ആകുമ്പോൾ കേരളത്തിലെ മഴയും കാലാവസ്ഥയും ആസ്വദിക്കാൻ നിരവധി വിനോദസഞ്ചാരികൾ എത്തിയിരുന്നു. മൺസൂൺ ടൂറിസത്തെ ടൂറിസം വകുപ്പും പ്രോത്സാഹിപ്പിച്ചിരുന്നു.

 ഈ മേഖലയുമായി ബന്ധപ്പെട്ട നിരവധി റിസോർട്ടുകളും ഹോട്ടലുകളും പ്രവർത്തിക്കുന്നുണ്ട്. അവിടെ ആയിരക്കണക്കിന് ആളുകൾ ജോലി ചെയ്യുന്നുമുണ്ട്. പ്രകൃതി ദുരന്തത്തിന് ശേഷം വിനോദസഞ്ചാരികൾ കേരളത്തിലേക്ക് വരുവാൻ മടിക്കുന്നു.

വിനോദസഞ്ചാരികൾ ഇല്ലാതായതോടെ അവരുടെയെല്ലാം ജീവിതമാർഗം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.  സംസ്ഥാനത്തെ ടൂറിസം സീസൺ ആരംഭിക്കുമ്പോൾ വയനാട് അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾ എത്തിയില്ലെങ്കിൽ.... 
നാം മറ്റൊരു ദുരന്തം കൂടി അഭിമുഖീകരിക്കേണ്ടത് ആയി വരും.

 ആയതിനാൽ അടിയന്തരമായി ടൂറിസം വകുപ്പ് സഞ്ചാരികൾക്കിടയിലുള്ള ഭീതി ഒഴിവാക്കി വീണ്ടും കേരളം സഞ്ചാരികളുടെ പ്രിയ ഇടമാക്കി മാറ്റുന്നതിനുള്ള അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി കെ പി ബാലകൃഷ്ണ പൊതുവാളും ആവശ്യപ്പെട്ടു.