Monday, 9 June 2025

മഴക്കാലം അടുക്കളയെ മോശമായി ബാധിക്കാതിരിക്കാൻ

SHARE



അടുക്കളയെയാണ് മഴക്കാലം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. നിരന്തരമായി പാചകം ചെയ്യുകയും അതിനൊപ്പം ചൂടും ഈർപ്പവും കൂടെ ആകുമ്ബോഴേക്കും ഭക്ഷണങ്ങള്‍ കേടുവരുന്നു. ഇത് ഭക്ഷ്യവിഷബാധയുണ്ടാകാനും കാരണമാകുന്നു. അതിനാല്‍ തന്നെ മഴക്കാലത്ത് അടുക്കളയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

പാത്രങ്ങള്‍ കഴുകാം

ഉപയോഗം കഴിഞ്ഞ പാത്രങ്ങള്‍ ഉടൻ തന്നെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ബാക്കിവന്ന ഭക്ഷണം പാത്രത്തില്‍ ഇരുന്നാല്‍ വായുവില്‍ നിന്നുള്ള ഈർപ്പത്തെ വലിച്ചെടുക്കുകയും ഇതുമൂലം അണുക്കള്‍ പെരുകുകയും ചെയ്യുന്നു.

സ്പൂണ്‍ ഉപയോഗിക്കുമ്ബോള്‍ ശ്രദ്ധിക്കാം

ഭക്ഷണങ്ങള്‍ കേടുവരാനുള്ള പ്രധാനകാരണം വായുവിലുള്ള ഈർപ്പമാണ്. വേവിച്ചതും വേവിക്കാത്തതുമായ ഭക്ഷണങ്ങള്‍ ശരിയായ രീതിയില്‍ സൂക്ഷിക്കേണ്ടതുണ്ട്. ഭക്ഷണത്തില്‍ സ്‌പൂണ്‍ ഉപയോഗിക്കുമ്ബോള്‍ നനവില്ലാത്തത് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

വായുകടക്കാത്ത പാത്രങ്ങള്‍

വായുകടക്കാത്ത പാത്രങ്ങളിലാണ് ഭക്ഷണം സൂക്ഷിക്കേണ്ടത്. പ്രത്യേകിച്ചും മഴക്കാലങ്ങളില്‍. ഇത് ഈർപ്പത്തെ തടയുകയും ഭക്ഷണം കേടുവരാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ അണുക്കള്‍ പെരുകുന്നതും തടയാൻ സഹായിക്കും

സിങ്ക് വൃത്തിയാക്കാം

അടുക്കളയില്‍ ഏറ്റവും കൂടുതല്‍ അണുക്കള്‍ ഉണ്ടാവാൻ സാധ്യതയുള്ളത് കിച്ചൻ സിങ്കിലാണ്. സിങ്കിന്റെ കോണുകളില്‍ അണുക്കള്‍ പറ്റിയിരിക്കാൻ സാധ്യതയുണ്ട്. അതിനാല്‍ തന്നെ ഇടയ്ക്കിടെ കിച്ചൻ സിങ്ക് വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

മാലിന്യം

അണുക്കള്‍ വളരാനുള്ള പ്രധാന കാരണം മാലിന്യങ്ങള്‍ കുന്നുകൂടുന്നത് കൊണ്ടാണ്. അടുക്കളയില്‍ മാലിന്യങ്ങള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കാം

വെള്ളം സൂക്ഷിക്കുന്നത് ഒഴിവാക്കാം

പിന്നീടുള്ള ആവശ്യത്തിന് വേണ്ടി വെള്ളം മുന്നേ കൂട്ടി എടുത്ത് വയ്ക്കുന്നവരുണ്ട്. ഇത് ജോലി എളുപ്പമാക്കുമെങ്കിലും ആരോഗ്യത്തിന് നല്ലതല്ല. കൊതുക്, പ്രാണികള്‍ തുടങ്ങിയവ വെള്ളത്തില്‍ മുട്ടയിട്ട് പെരുകാൻ സാധ്യതയുണ്ട്. ഇത് മലേറിയ, ഡെങ്കു, ഭക്ഷ്യവിഷബാധ എന്നിവയ്ക്ക് കാരണമാകുന്നു.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user