മഹാരാഷ്ട്ര: പൂനയിയിലെ തലേഗാവിൽ പാലം തകർന്ന് വീണ് അപകടം. ഇരുപതോളം പേർ പുഴയിൽ വീണു. ഇന്ദ്രയാനി നദിയ്ക്ക് കുറകെയുള്ള നടപ്പാലമാണ് തകർന്നത്. അപകടത്തിൽ 6 പേർ മരിച്ചു. 20ലധികം വിനോദസഞ്ചാരികൾ ഒഴുക്കിൽ പെട്ടെന്നാണ് സൂചന. വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ എട്ട് പേരെ കാണാതായി. മഴക്കാലത്ത് തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രമായ കുണ്ട്മലയിലാണ് അപകടം നടന്നത്. അപകടത്തിൽ ആറുപേർ മരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
സംഭവത്തിൽ പൊലീസും ദുരന്തനിവാരണ സേനയും പ്രദേശവാസികളും തെരച്ചിൽ നടത്തുകയാണ്. പൂനയിലെ തലേകാവ് ഫ്രമ്പാടയ്ക്ക് സമീപമുള്ള മാവലിലാണ് അപകടം നടന്നത്. ഒഴുക്കിൽപ്പെട്ട 20 പേരിൽ 15 പേരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.