Friday, 4 July 2025

അധികം കാപ്പി ആവശ്യപ്പെട്ടിട്ട് നൽകിയില്ല; കോഫി ഷോപ്പ് ജീവനക്കാരന് ക്രൂരമർദ്ദനം..

SHARE

കോഫി ഷോപ്പിൽ ജീവനക്കാരന് ക്രൂരമർദ്ദനം. ശേഷാദ്രിപുരത്തെ നമ്മ ഫിൽറ്റർ കോഫിക്കടയിൽ ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. നാലംഗസംഘമാണ് ജീവനക്കാരനെ ആക്രമിച്ചത്. ആദ്യം കാപ്പി കുടിച്ചതിന് ശേഷം അതിലേക്ക് കുറച്ചു കൂടി ഒഴിച്ചു നൽകാൻ സംഘം ആവശ്യപ്പെട്ടു. എന്നാൽ ജീവനക്കാരൻ ഇത് നിരസിക്കുകയും പകരം മറ്റൊരു കാപ്പി വാങ്ങാൻ ആവശ്യപ്പെടുകയും ചെയ്തത് ഇവരെ പ്രകോപിപ്പിച്ചു.

തുടർന്നാണ് യുവാക്കൾ ജീവനക്കാരനെ മർദ്ദിച്ചത്. ഇവർ യുവാവിനുനേരെ അസഭ്യവർഷവും നടത്തി. ജീവനക്കാരന്റെ തലയിലും വയറ്റിലും മുഖത്തുമാണ് മർദ്ദനമേറ്റത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മറ്റു ജീവനക്കാർ ഇടപെട്ടാണ് യുവാക്കളെ പിടിച്ചുമാറ്റിയത്. ശേഷാദ്രിപുരം പൊലീസ് അന്വേഷണം നടത്തിവരികയാണ്.
 





ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user