മഹാരാഷ്ട്രയില്‍ അരും കൊല. ഭാര്യയെ കൊലപ്പെടുത്തി 17 കഷ്ണങ്ങളാക്കി മൃതദേഹം പല ഭാഗങ്ങളിലായി ഉപേക്ഷിച്ചു. ഭര്‍ത്താവ് പിടിയിലായി. കൊലപാതക കാരണം അവ്യക്തമായി തുടരുകയാണ്.
ഓഗസ്റ്റ് 30നാണ് 28 വയസുകാരി പര്‍വീണിന്റെ ഛേദിച്ച തല ഇഡ്ഗാ മേഖലയിലെ അറവുശാലയ്ക്ക് സമീപം കണ്ടെത്തുന്നത്. പര്‍വീണിന്റെ സഹോദരന്‍ സഹോദരിയെ കാണാനില്ലെന്ന പരാതി നല്‍കിയതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തലഭാഗം കണ്ടെത്തിയത്. രണ്ട് ദിവസമായി വിളിച്ചിട്ടും മകളും മരുമകനും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പര്‍വീണും ഭര്‍ത്താവും താമസിക്കുന്നതിന് തമീപമുള്ള ഇഡ്ഗാ മേഖലയില്‍ നിന്ന് തലഭാഗം കണ്ടെത്തിയത്
പിന്നാലെ, പൊലീസ് നടത്തിയ അന്വേഷണത്തില്‍ പര്‍വീണിന്റെ ഭര്‍ത്താവ് താഹാ അറസ്റ്റിലായി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് പുറത്തായത് അരും കൊലയുടെ വിവരങ്ങള്‍ പുറത്തുവന്നത്. ഭാര്യയെ കൊലപ്പെടുത്തി തല അറുത്ത് മൃതദേഹം 17 ഭാഗങ്ങളാക്കി മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിച്ചെന്നാണ് പ്രതിയുടെ മൊഴി. നിലവില്‍ തല ഭാഗം മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.