മുംബൈ: നീറ്റ് പരീക്ഷയിൽ 99.99 പെർസെന്റജ് നേടിയ വിദ്യാർത്ഥി, ഡോക്ടർ ആകാൻ ആഗ്രഹമില്ലെന്ന് കുറിപ്പ് എഴുതി വച്ച് ആത്മഹത്യ ചെയ്തു. അനുരാഗ് അനിൽ ബോർക്കർ എന്ന 19കാരനാണ് മരിച്ചത്. ഒ ബി സി വിഭാഗത്തിൽ 1475ാം റാങ്ക് നേടിയ അനുരാഗിന് മെഡിക്കൽ പ്രവേശനം ലഭിക്കുകയും ചെയ്തു. കോളജിൽ ക്ലാസ് തുടങ്ങാൻ ഇരിക്കെയാണ് ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ ചന്ദ്രപുർ സ്വദേശിയാണ് അനുരാഗ്.
'ഡോക്ടർ ആകാൻ ആഗ്രഹം ഇല്ലാത്തതിനാൽ മരിക്കുന്നു' എന്നെഴുതിയ കുറിപ്പ് കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലുള്ള മെഡിക്കൽ കോളേജിൽ എം ബി ബി എസ് പ്രവേശനം കിട്ടി. ക്ലാസ് തുടങ്ങാനിരിക്കെ വീട്ടിൽ നിന്ന് യാത്ര പുറപ്പെടാൻ പോകുന്നതിന് തൊട്ടു മുൻപ് ജീവനൊടുക്കുകയായിരുന്നു. നവാർഗാവ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.