Saturday, 3 January 2026

കേരളത്തിന്റെ വാനമ്പാടിക്കൊപ്പം ആദ്യമായി ഒരുമിച്ച് പാടുന്നതിന്‍റെ സന്തോഷം പങ്കുവെച്ച് റിമി ടോമി; മാജിക് മഷ്റൂംസിലെ ആരാണേ ആരാണേ…ഗാനം നാളെ പുറത്തിറങ്ങും

SHARE


 
പ്രേക്ഷകർ ഏറ്റെടുത്ത ‘കട്ടപ്പനയിലെ ഋത്വിക് റോഷന് ‘ ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ‘മാജിക് മഷ്റൂംസി’ൽ താനും കെ.എസ് ചിത്രയും ഒരുമിച്ച് പാടുന്ന ഗാനം പുറത്തിറങ്ങാൻ ഒരുങ്ങുന്നതിന്‍റെ സന്തോഷം പങ്കുവെച്ച് ഗായിക റിമി ടോമി. മലയാളത്തിന്‍റെ വാനമ്പാടി കെഎസ് ചിത്രയും റിമി ടോമിയും ആദ്യമായി ഒന്നുചേർന്ന് പാടിയിരിക്കുന്ന ‘ആരാണേ ആരാണേ…’ എന്ന് തുടങ്ങുന്ന ഗാനം നാളെ രാവിലെ 11.11നാണ് പുറത്തിറങ്ങുന്നത്. രസകരമായൊരു ഫൺ ഫാമിലി ഫീൽ ഗുഡ് എൻ്റർടെയ്നറായി എത്തുന്ന ‘മാജിക് മഷ്റൂംസ്’ ജനുവരി 23-ന് തിയേറ്ററുകളിൽ എത്തും.

‘എനിക്ക് വലിയ സന്തോഷമുള്ളൊരു കാര്യം നിങ്ങളുമായി പങ്കുവെയ്ക്കുകയാണ്’ എന്ന് പറഞ്ഞുകൊണ്ട് പാട്ടിറങ്ങുന്നതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് റിമി ടോമി. ‘ചിത്ര ചേച്ചിക്കൊപ്പം ഞാൻ ഒരു പാട്ട് പാടിയിരിക്കുകയാണ്. ചിത്ര ചേച്ചിയോടൊപ്പം പാടാൻ കഴിയുന്നത് വലിയൊരു ദൈവാനുഗ്രഹമായി കാണുന്നു. നാദിർഷിക്കയുടെ ‘മാജിക് മഷ്റൂംസ്’ സിനിമയിലേതാണ് ഗാനം. നാദിർഷിക്കയുടെ കൂടെ ‘കട്ടപ്പനയിലെ ഋത്വിക് റോഷനി’ൽ ‘കണ്ടില്ലേ കർപ്പൂരപന്തലില്’ എന്ന് തുടങ്ങുന്ന ഗാനം വൈക്കം വിജയലക്ഷ്മിക്കൊപ്പം ആലപിച്ചിരുന്നത് ഏവരും ഏറ്റെടുത്തിരുന്നു. ഈ ഗാനവും എല്ലാവരും ഏറ്റെടുക്കുമെന്നാണ് പ്രാർത്ഥന. ഏവരുടേയും പിന്തുണയും അനുഗ്രഹവും വേണം’, എന്നാണ് റിമി ടോമി വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.

നാദിർഷ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് രാജീവ് ഗോവിന്ദനാണ്. അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസിന്‍റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷൻ.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.