Thursday, 5 February 2026

വിമാനയാത്രയ്ക്കിടെ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ഇന്ത്യൻ പൗരന് യുഎസിൽ തടവ് ശിക്ഷ

SHARE

 


വിമാനയാത്രയ്ക്കിടെ സഹയാത്രികയെ ലൈംഗിക പീഡനത്തിനിരയാക്കിയ ഇന്ത്യൻ പൗരന് യുഎസിൽ തടവ് ശിക്ഷ. കേസിൽ ഇന്ത്യൻ പൗരൻ കുറ്റക്കാരനാണെന്ന് യുഎസ് ഫെഡറൽ ജൂറി കണ്ടെത്തിയതായി ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് ഓഫ് വിർജീനിയയിലെ യുഎസ് അറ്റോർണി ഓഫീസ് അറിയിച്ചു. യുഎസിൽ നിയമവരുദ്ദമായി കഴിയുന്ന 38 കാരനായ വരുൺ അറോറയാണ്  കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. മെയ് 7-നാണ് കേസിന്റെ വിധിപ്രസ്താവം. ഇയാൾക്ക് രണ്ട് വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാമെന്നാണ് സൂചന.

2024 ഓഗസ്റ്റ് 29-ന് റോഡ് ഐലൻഡ് ടി.എഫ് ഗ്രീൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റൊണാൾഡ് റീഗൻ വാഷിംഗ്ടൺ നാഷണൽ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം. ഉറങ്ങുകയായിരുന്ന യാത്രക്കാരിയെ വരുൺ അറോറ ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണ് കണ്ടെത്തിയത്. ആക്രമണത്തിനിടെ അറോറ ഒരു സ്ലീപ്പ് മാസ്ക് ധരിക്കുകയും ഉറങ്ങുന്നതായി നടിക്കുകയും ചെയ്തിരുന്നുവെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. ഇരയായ യുവതി ഇയാളുടെ കൈതട്ടിമാറ്റി പലതവണ എതർത്തെങ്കിലും പ്രതി ഉപദ്രവം തുടരുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എഫ്ബിഐയുടെ വാഷിംഗ്ടൺ ഫീൽഡ് ഓഫീസാണ് കേസ് അന്വേഷിച്ചത്. സ്പെഷ്യൽ അസിസ്റ്റന്റ് യുഎസ് അറ്റോർണി മാഡിസൺ മമ്മ, അസിസ്റ്റന്റ് യുഎസ് അറ്റോർണി റസ്സൽ എൽ കാൾബെർഗ് എന്നിവരാണ് പ്രോസിക്യൂഷന് നേതൃത്വം നൽകിയത്. യുഎസ് ശിക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും മറ്റ് നിയമപരമായ ഘടകങ്ങളും പരിഗണിച്ച ശേഷം ഒരു ഫെഡറൽ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി അറോറയുടെ ശിക്ഷ നിർണ്ണയിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.