Tuesday, 3 March 2026

മുണ്ടക്കൈ-ചൂരൽമല ദുരന്തം: CMRDFലേക്ക് കൂടുതൽ പണം നൽകിയത് ജലീൽ; പണം നല്‍കിയ എംപിമാരുടെ പട്ടികയും പുറത്ത്

SHARE


 
കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി സമാഹരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ നിയമസഭാ അംഗങ്ങളുടെയും പാര്‍ലമെന്റ് അംഗങ്ങളുടെയും പട്ടിക പുറത്തുവിട്ട് ഫോറന്‍സിക് സര്‍ജനും എഴുത്തുകാരനുമായ അജയ് ബാലചന്ദ്രന്‍. വിവരാവകാശ അപേക്ഷപ്രകാരം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള വിവരമാണ് അജയ് ബാലചന്ദ്രന്‍ പുറത്തുവിട്ടിരിക്കുന്നത്. വിവരാവകാശ അപേക്ഷയുടെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.

CMRDF അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ബാങ്കുകള്‍ നല്‍കുന്ന ഡാറ്റയില്‍ നിന്ന് കീവേര്‍ഡ് ഉപയോഗിച്ച് കിട്ടിയ വിവരങ്ങളാണ് നല്‍കുന്നതെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. ബാങ്കിലേക്ക് നേരിട്ട് ക്യാഷായി അടച്ചതും ട്രാന്‍സാക്ഷന്‍ സമയത്ത് പേര് കൃത്യമായി രേഖപ്പെടുത്താത്തതുമായ വിവിധ ട്രാന്‍സാക്ഷനുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിവരാവകാശ രേഖയില്‍ ചൂണ്ടിക്കാട്ടുന്നു.

പത്ത് എംപിമാരാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുന്നത്. വയനാട് മുന്‍ എംപി രാഹുല്‍ ഗാന്ധിയും ഇപ്പോഴത്തെ എംപി പ്രിയങ്ക ഗാന്ധിയും ഇക്കൂട്ടത്തിലില്ല. 121 എംഎല്‍എമാരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. ഏറ്റവും അധികം സംഭാവന നല്‍കിയത് കെ ടി ജലീലാണ്. മൂന്ന് ലക്ഷം രൂപയാണ് കെ ടി ജലീല്‍ നല്‍കിയത്.

സിപിഐഎം എംപിമാരായ ഡോ. ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ് എന്നിവരാണ് എംപിമാരില്‍ സിഎംആര്‍ഡിഎഫ് ഫണ്ടിലേക്ക് കൂടുതല്‍ തുക കൈമാറിയത്. ഇരുവരും 1,10,000 രൂപ കൈമാറി. കെ രാധാകൃഷ്ണന്‍ എംപി 1,00,000 രൂപയാണ് കൈമാറിയത്. കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, എം കെ രാഘവന്‍, ആന്റോ ആന്റണി, ജെബി മേത്തര്‍, എന്‍ കെ പ്രേമചന്ദ്രന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ 1,00,000 രൂപ വീതവും കൈമാറി.

എംഎല്‍എമാരില്‍ കെ ടി ജലീലിന് ശേഷം ഏറ്റവും അധികം തുക കൈമാറിയത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവാണ്. രണ്ട് ലക്ഷം രൂപയാണ് മന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. തൊട്ടുപിന്നില്‍ വാഴൂര്‍ സോമനാണ്. 1,45,500 രൂപയാണ് വാഴൂര്‍ സോമന്‍ കൈമാറിയത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് 1,22,222 രൂപയും കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറിയത് ഒരു ലക്ഷം രൂപയാണ്. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി പ്രസാദ്, ജി ആര്‍ അനില്‍, സജി ചെറിയാന്‍, വി എന്‍ വാസവന്‍, ജെ ചിഞ്ചുറാണി, വീണാ ജോര്‍ജ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, പി എ മുഹമ്മദ് റിയാസ്, കെ കൃഷ്ണന്‍കുട്ടി, വി ശിവന്‍കുട്ടി, ഒ ആര്‍ കേളു, വി അബ്ദുറഹിമാന്‍, കെ ബി ഗണേശ് കുമാര്‍ എന്നിവര്‍ ഒരു ലക്ഷം രൂപ വീതം കൈമാറി. മന്ത്രിമാരായ എം ബി രാജേഷ്, കെ രാജന്‍, റോഷി അഗസ്റ്റിന്‍, എ കെ ശശീന്ദ്രന്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍ എന്നിവര്‍ 98, 185 രൂപയാണ് കൈമാറിയത്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഒരു ലക്ഷം രൂപയും കൈമാറി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഒരു ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ 50,000 രൂപയാണ് കൈമാറിയത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.