Monday, 20 April 2026

ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 14 മരണം, 18 പേർക്ക് പരുക്ക്

SHARE


 
ശ്രീനഗർ∙ ജമ്മു കശ്മീരിലെ ഉധംപുരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 14 പേർ മരിച്ചു. 18 പേർക്ക് പരുക്കേറ്റു. രാംനഗറിൽനിന്ന് ഉധംപുരിലേക്ക്
 പോകുകയായിരുന്ന ബസ് കനോട്ടെ ഗ്രാമത്തിന് സമീപമാണ് അപകടത്തിൽപ്പെട്ടത്. മലയോര പാതയിലെ കുത്തനെയുള്ള വളവ് തിരിയുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായി ബസ് ഏകദേശം 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയുമായിരുന്നു.

പ്രാദേശിക ഭരണകൂടവും പൊലീസും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. ‘രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ വിമാനമാർഗം ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനുമുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്’– അദ്ദേഹം എക്സിൽ കുറിച്ചു













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.