നിരത്തുകളില്‍ ഇടിമുഴക്കമായി നിറഞ്ഞുനിന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റുകളെ അറിയാത്ത വാഹനപ്രേമികള്‍ ഉണ്ടായിരിക്കില്ല. എന്നാല്‍ ഇനിമുതല്‍ സൈലന്റ് മോഡിലും എന്‍ഫീല്‍ഡിന്റെ കരുത്തന്‍ മോട്ടോര്‍ ബൈക്കുകളെ കാണാം. റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ പുതിയ ഇലക്ട്രിക് ബ്രാന്‍ഡായ 'ഫ്‌ളൈയിങ് ഫ്‌ളീ'ക്ക് കീഴിലുള്ള ആദ്യ മോഡല്‍ സി6 ഇന്ത്യയില്‍ അവതരിപ്പിച്ചു.
പഴയ യുദ്ധകാല ബൈക്കുകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച മോഡല്‍, ആധുനിക സാങ്കേതികവിദ്യയും റെട്രോ ഡിസൈനും ഒത്തുചേരുന്ന ഇരുചക്ര വാഹനമാണ്. ഇന്ത്യയിലെയും യുകെയിലെയും 200ലേറെ എന്‍ജിനീയര്‍മാര്‍ ചേര്‍ന്നാണ് ഈ ഇലക്ട്രിക് ബൈക്ക് വികസിപ്പിച്ചെടുത്തത്. റെഡ് ഡോട്ട് ഡിസൈന്‍ അവാര്‍ഡും ഈ മോഡല്‍ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.
ബാറ്ററിയും റേഞ്ചും: 3.91kWh ലിഥിയം-അയണ്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്. 115 കിലോമീറ്ററാണ് പരമാവധി വേഗം. ഒരു മണിക്കൂറുകൊണ്ട് ബാറ്ററി 20ല്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം.
കരുത്ത്: 21 bhp കരുത്തും 60Nm ടോര്‍ക്കും കമ്പനി വാഗ്ദാനം ചെയ്യുന്നു. ബൈക്കിന്റെ ആകെ ഭാരം 124 കിലോ മാത്രമാണ്.
ഡിസൈന്‍: മുന്നിലെ ഗിര്‍ഡര്‍ ഫോര്‍ക്കുകള്‍ ഈ ബൈക്കിന് വ്യത്യസ്തമായ ക്ലാസിക് ലുക്ക് നല്‍കുന്നു. ഫ്‌ളീ ഗ്രീന്‍, സ്റ്റോം ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ വാഹനം ലഭ്യമാണ്.
ടച്ച്സ്‌ക്രീന്‍ ടിഎഫ്ടി ഡിസ്പ്ലേ, എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, വോയ്സ് അസിസ്റ്റ് തുടങ്ങി അത്യാധുനിക ഫീച്ചറുകള്‍ ഇതിലുണ്ട്. കൂടാതെ വൈ-ഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ലഭ്യമാണ്.
2.79 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) പ്രാരംഭ വില. ഇ എം ഐ സൌകര്യമുള്ള ബാറ്ററി സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ 1.99 ലക്ഷം രൂപയ്ക്ക് ബൈക്ക് സ്വന്തമാക്കാം. വെള്ളിയാഴ്ച മുതല്‍ ബുക്കിങ് ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ ബെംഗളൂരുവിലെ ജയനഗറിലുള്ള ഔട്ട്ലെറ്റ് വഴിയാണ് ബുക്കിങ് നടക്കുക. മേയ് അവസാനത്തോടെ ഉപഭോക്താക്കള്‍ക്ക് ബൈക്ക് ലഭിച്ചുതുടങ്ങും. ഘട്ടംഘട്ടമായി മറ്റ് നഗരങ്ങളിലേക്കും വിപണനം വ്യാപിപ്പിക്കും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
.jpg)








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.