Tuesday, 7 April 2026

റെഡിമെയ്ഡ് ദോശമാവ് വില്ലനായി; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥിൽ

SHARE


 
അഹമ്മദാബാദ്: വീട്ടിലുണ്ടാക്കിയ ദോശ കഴിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. മൂന്ന് മാസം പ്രായമുള്ള റാഹ, മിശ്രി (നാല്) എന്നിവരാണ് മരിച്ചത്. കുട്ടികളുടെ മാതാപിതാക്കളായ വിമൽ പ്രജാപതിയും ഭാവന പ്രജാപതിയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്

വീടിന് സമീപത്തെ കടയിൽ നിന്ന് വാങ്ങിയ റെഡിമെയ്ഡ് മാവുകൊണ്ടാണ് ദോശയുണ്ടാക്കിയത്. ഏപ്രിൽ ഒന്നിനാണ് ഘനേശ്യാം ഡയറിയിൽ നിന്ന് വിമൽ ദോശമാവ് വാങ്ങിയത്. അന്ന് തന്നെ വിമൽ ദോശയുണ്ടാക്കി കഴിച്ചു. പിറ്റേന്ന് രാവിലെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട വിമൽ ചികിത്സ തേടിയിരുന്നു.

എന്നാൽ വിമലിന് അസ്വസ്ഥതയ്ക്ക് കാരണമായത് ദോശമാവാണെന്ന് തിരിച്ചറിയാതെ ഭാവന ഇതേ മാവുകൊണ്ട് ദോശയുണ്ടാക്കി കഴിക്കുകയും കുട്ടികൾക്ക് നൽകുകയും ചെയ്തു. പിന്നാലെ ഇവരും ഛർദ്ദിക്കാൻ തുടങ്ങി. തുടർന്ന് ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.