ദില്ലി: ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനും ആശങ്കകൾക്കും വിരാമം. 2026-ലെ ഫിഫ ലോകകപ്പിന്‍റെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം പ്രമുഖ മാധ്യമ ശൃംഖലയായ സീ എന്‍റർടൈൻമെന്‍റ് സ്വന്തമാക്കി. ഇന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നത്. ഫിഫ ലോകകപ്പ് മത്സരങ്ങൾ സീ ഗ്രൂപ്പ് പുതുതായി പുറത്തിറക്കിയ 'യുണൈറ്റഡ്8 സ്പോർട്സ്' ടെലിവിഷൻ ചാനലുകളിലൂടെ തത്സമയം കാണാം. കൂടാതെ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ സീ5 ആപ്പിലൂടെ മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗും ലഭ്യമായിരിക്കും.
2034 വരെയുള്ള ഫിഫ മത്സരങ്ങൾ സീ ഗ്രൂപ്പിൽ
2026 ലെ ലോകകപ്പ് മാത്രമല്ല, 2034 വരെയുള്ള പ്രധാന ഫിഫ ടൂർണമെന്‍റുകളുടെ ഇന്ത്യയിലെ മാധ്യമ അവകാശമാണ് സീ എന്‍റർടൈൻമെന്‍റ് സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ഇന്ത്യയിൽ ലോകകപ്പ് സംപ്രേഷണം ഉണ്ടാകില്ലേ എന്ന ആരാധകരുടെ വലിയ ആശങ്കയ്ക്കാണ് പരിഹാരമായിരിക്കുന്നത്.
അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങളുടെ സമയം ഇന്ത്യയിലെ സമയക്രമവുമായി ഒത്തുപോകാത്തതായിരുന്നു പ്രധാന വെല്ലുവിളി. അർധരാത്രിയിലും പുലർച്ചെയുമായി നടക്കുന്ന മത്സരങ്ങൾക്ക് ഇന്ത്യയിൽ പരസ്യവരുമാനം കുറവായിരിക്കുമെന്ന വിലയിരുത്തലിൽ ജിയോഹോട്ട്സ്റ്റാർ, സോണി സ്പോർട്സ് തുടങ്ങിയ വൻകിട കമ്പനികൾ സംപ്രേഷണാവകാശം വാങ്ങുന്നതിൽ നിന്ന് പിന്മാറിയിരുന്നു.
തുക കുറച്ച് ഫിഫ; വിപണിയിലേക്ക് ശക്തമായി തിരിച്ചെത്തി 'സീ'
2026, 2030 ലോകകപ്പുകൾക്കായി ഏകദേശം 100 മില്യൺ ഡോളറാണ് ഫിഫ ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ചർച്ചകൾ പ്രതിസന്ധിയിലായതോടെ ഫിഫ ഇത് 60 മില്യൺ ഡോളറായി കുറച്ചു. മറ്റ് കമ്പനികൾ 20 മില്യൺ ഡോളർ വരെ മാത്രമാണ് വാഗ്ദാനം ചെയ്തത്. കഴിഞ്ഞ ആഴ്ച 'യുണൈറ്റഡ്8 സ്പോർട്സ്' എന്ന പേരിൽ പുതിയ സ്പോർട്സ് ചാനലുകൾ തുടങ്ങി ഇന്ത്യൻ കായിക സംപ്രേഷണ വിപണിയിലേക്ക് സീ ഗ്രൂപ്പ് ശക്തമായി തിരിച്ചെത്തിയതോടെയാണ് കാര്യങ്ങൾ മാറിയത്. കരാർ തുക എത്രയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഇത് 20 മില്യൺ ഡോളറിലും അധികമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്ന് ഇന്ത്യൻ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയുന്നതിൽ സീ ഗ്രൂപ്പിന് സന്തോഷമുണ്ടെന്ന് ഗ്രൂപ്പ് സിഇഒ പുനിത് ഗോയങ്ക പറഞ്ഞു. ചരിത്രത്തിലാദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന ലോകകപ്പ് ടൂർണമെന്റ് ജൂലൈ 11-നാണ് ആരംഭിക്കുന്നത്. ടൂർണമെന്‍റ് തുടങ്ങാൻ വെറും 11 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഇന്ത്യയിലെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററെ പ്രഖ്യാപിക്കുന്നത്.
സീ ഗ്രൂപ്പിലൂടെ തത്സമയം കാണാൻ കഴിയുന്ന മറ്റ് പ്രധാന ഫിഫ ടൂർണമെന്റുകൾ:
ഫിഫ ലോകകപ്പ് 2030 ഫിഫ വനിതാ ലോകകപ്പ് 2027 ഫിഫ പുരുഷ അണ്ടർ-17 ലോകകപ്പ് (2026-2034) ഫിഫ വനിതാ അണ്ടർ-17 ലോകകപ്പ് (2026-2034) ഫിഫ അണ്ടർ-20 പുരുഷ ലോകകപ്പ് ഫിഫ അണ്ടർ-20 വനിതാ ലോകകപ്പ് ഫിഫ ഫുട്സൽ പുരുഷ ലോകകപ്പ് ഫിഫ ഫുട്സൽ വനിതാ ലോകകപ്പ് ഫിഫ ഇന്റർകോണ്ടിനന്റൽ കപ്പ് (2026-2030)
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.