Showing posts with label SPORTS. Show all posts
Showing posts with label SPORTS. Show all posts

Saturday, 9 May 2026

വ്യക്തിഗത നികുതിദായകരിൽ ഒന്നാമൻ ധോണി; ബിഹാറിലും ജാർഖണ്ഡിലും പിരിച്ചത് 20,000 കോടി

വ്യക്തിഗത നികുതിദായകരിൽ ഒന്നാമൻ ധോണി; ബിഹാറിലും ജാർഖണ്ഡിലും പിരിച്ചത് 20,000 കോടി

ബിഹാറിലും ജാർഖണ്ഡിലും ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന വ്യക്തിയായി ഇന്ത്യൻ ഇതിഹാസ ക്യാപ്റ്റൻ എം എസ് ധോണി. ആദായനികുതി വകുപ്പ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ഡി. സുധാകര റാവുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആദായനികുതി വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇരു സംസ്ഥാനങ്ങളിൽ നിന്നുമായി ഈ വർഷം ഏകദേശം 20,000 കോടി രൂപ നികുതിയായി ലഭിച്ചു. ഇതിൽ ജാർഖണ്ഡിൽ നിന്ന് മാത്രം 12,000 കോടി രൂപ ലഭിച്ചു.

പ്രധാനമായും ഖനന-വ്യവസായ മേഖലകളിൽ നിന്നാണ് ഈ തുക ലഭിച്ചത്. ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന വ്യക്തി ധോണിയാണെന്ന് ബിഹാർ-ജാർഖണ്ഡ് ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ഡോ. ഡി. സുധാകര റാവു സ്ഥിരീകരിച്ചു. എന്നാൽ രഹസ്യാത്മക നിയമങ്ങൾ നിലനിൽക്കുന്നതിനാൽ കൃത്യമായ തുക വെളിപ്പെടുത്തിയിട്ടില്ല.

ധോണിയുടെ ഐപിഎൽ കരാർ താരത്തിന്റെ വരുമാനത്തിന്റെ ഒരു ഭാഗം മാത്രമാണ്. ദീർഘകാല ബ്രാൻഡ് കരാറുകൾ, തന്ത്രപരമായ നിക്ഷേപങ്ങൾ, മറ്റ് ബിസിനസ് സംരംഭങ്ങൾ എന്നിവയിൽ നിന്നാണ് വലിയൊരു പങ്കും വരുന്നത്. ജൈവകൃഷി, ഫിറ്റ്‌നസ് സെന്ററുകൾ, സ്‌പോർട്‌സ് വെയർ, ധോണി എന്റർടൈൻമെന്റ് വഴിയുള്ള സിനിമാ നിർമ്മാണം എന്നിങ്ങനെ വിവിധ മേഖലകളിലേക്ക് ധോണി തന്റെ ബിസിനസ് വ്യാപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷവും ധോണി തന്നെയായിരുന്നു ഏറ്റവും കൂടുതൽ നികുതി അടച്ച വ്യക്തി. ധോണിയുടെ ബിസിനസ് രംഗത്തെ വളർച്ച ക്രിക്കറ്റിന് അപ്പുറത്തേക്ക് എത്രത്തോളം വളർന്നു എന്നതിന്റെ തെളിവാണ് ഈ നേട്ടം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യൻ ടി20 ക്യാപ്റ്റനായി സഞ്ജു സാംസണെ പരിഗണിക്കുന്നു; ഗംഭീറിന് താത്പര്യം സഞ്ജുവിനോടെന്ന് റിപ്പോർട്ട്

ഇന്ത്യൻ ടി20 ക്യാപ്റ്റനായി സഞ്ജു സാംസണെ പരിഗണിക്കുന്നു; ഗംഭീറിന് താത്പര്യം സഞ്ജുവിനോടെന്ന് റിപ്പോർട്ട്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വലിയ മാറ്റം വരുന്നു. ടി20 ടീമിൽ അടിമുടി മാറ്റം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. നായകസ്ഥാനത്തടക്കം അഴിച്ചപണി ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. നിലവിലെ ഇന്ത്യയുടെ ടി20 ടീമിന്റെ നായകൻ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ സാധ്യതയുണ്ടെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

സൂര്യകുമാർ യാദവിനെ മാറ്റി ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനായി ശ്രേയസ് അയ്യരെ കൊണ്ടുവരാൻ അജിത് അഗാർക്കർ നയിക്കുന്ന സെലക്ഷൻ കമ്മിറ്റി ലക്ഷ്യമിടുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ സഞ്ജു സാംസണെയാണ് നായകസ്ഥാനത്തേക്ക് മാനേജ്മെന്റ് പ്രധാനമായും പരിഗണിക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ. കോച്ച് ഗൗതം ഗംഭീറിന് താത്പര്യം സഞ്ജുവിനോടെന്നാണ് റിപ്പോർട്ടുകൾ.

ശ്രേയസ് അയ്യർ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും സ്ഥിരത പുലർത്തുന്നുണ്ടെങ്കിലും ഇന്ത്യയുടെ ടി20 ടീമിന് പുറത്താണ് ഇപ്പോഴും ശ്രേയസ്. എന്നാൽ സമീപകാലത്തെ സ്ഥിരതയാർന്ന പ്രകടനവും സഞ്ജുവിന് ഗുണകരമാകുന്നു. നിരവധി പ്രതിസന്ധികൾക്കും പരാജയങ്ങൾക്കും ശേഷമാണ് സഞ്ജു ടീമിലെ തന്റെ സ്ഥാനം ഉറപ്പിച്ചതും ഇപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടും വിധം വളർന്നതും. ബാറ്റിംഗിലെ പ്രകടനം മങ്ങിയതാണ് സൂര്യയ്ക്ക് തിരിച്ചടിയായത്.

ഇന്ത്യൻ കുപ്പായത്തിൽ ബാറ്റിംഗിൽ പരാജയപ്പെടുന്ന സൂര്യകുമാറിന് ഐപിഎൽ 2026ലും ആ ഫോം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ ഇന്ത്യയുടെ ടി20 ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ബാറ്ററാണ് സഞ്ജു. വരാനിരിക്കുന്ന പുതിയൊരു ടീമിനെ കെട്ടിപ്പടുക്കാൻ അനുയോജ്യനായ താരം സഞ്ജുവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 4 May 2026

ഫിഫ ലോകകപ്പ് 2026; ഇറാൻ കളിക്കുമെന്ന് ഫിഫ; അനുമതി നൽകിയെന്ന് ട്രംപ്

ഫിഫ ലോകകപ്പ് 2026; ഇറാൻ കളിക്കുമെന്ന് ഫിഫ; അനുമതി നൽകിയെന്ന് ട്രംപ്

ഇറാൻ- അമേരിക്ക യുദ്ധ സാഹചര്യങ്ങൾക്കിടയിലും ഫിഫ 2026 ലോകകപ്പിൽ ഇറാൻ പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ സ്ഥിരീകരിച്ചു. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ നിന്ന് ഇറാൻ വിട്ടുനിന്നേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം.

വാങ്കൂവറിൽ നടന്ന 76-ാമത് ഫിഫ കോൺഗ്രസിൽ സംസാരിക്കവെയാണ് ഇൻഫാന്റിനോ നിലപാട് വ്യക്തമാക്കിയത്. 'വിവാദങ്ങൾ എഴുതാൻ ആഗ്രഹിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, ഇറാൻ 2026 ലോകകപ്പിലുണ്ടാകും. അവർ അമേരിക്കയിൽ കളിക്കുകയും ചെയ്യും,; അദ്ദേഹം പറഞ്ഞു.

ലോകം വിഭജിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ ഒന്നിപ്പിക്കുക എന്നതാണ് ഫുട്ബോളിന്റെ ദൗത്യമെന്ന് ഇൻഫാന്റിനോ ഓർമ്മിപ്പിച്ചു. 'നമ്മൾ ലോകത്തെ ഒന്നിപ്പിക്കണം. ഫുട്ബോളിനും ഫിഫക്കും അതിനുള്ള കരുത്തുണ്ട്. ലോകത്ത് പ്രശ്നങ്ങൾ ധാരാളമുണ്ട്, വിഭജിക്കാൻ നോക്കുന്നവരും ഏറെയാണ്. എന്നാൽ നമ്മൾ പോസിറ്റീവായിരിക്കണം' അദ്ദേഹം കൂട്ടിച്ചേർത്തു

തൊട്ടുപിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണമെത്തി. ഇന്‍ഫാന്റിനോയുമായുള്ള തന്റെ സൗഹൃദം വ്യക്തമാക്കിക്കൊണ്ടാണ് ട്രംപ് നിലപാട് അറിയിച്ചത്. 'ജിയാനി അത് പറഞ്ഞിട്ടുണ്ടെങ്കില്‍ എനിക്ക് സമ്മതമാണ്. അവര്‍ കളിക്കട്ടെ. ജിയാനി എന്റെ സുഹൃത്താണ്, അദ്ദേഹം ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു.' ട്രംപ് പറഞ്ഞു.

യുഎസ് മണ്ണില്‍ നിശ്ചയിച്ചിട്ടുള്ള മത്സരങ്ങള്‍ക്ക് പകരം മറ്റ് വേദികള്‍ വേണമെന്ന് ഇറാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫിഫയുടെ നിലപാടിനോട് ട്രംപ് യോജിച്ചതോടെ ഈ തര്‍ക്കങ്ങള്‍ക്ക് പരിസമാപ്തിയായിരിക്കുകയാണ്. ഇനി കളിക്കണോ വേണ്ടയോ എന്നുള്ള തീരുമാനമെടുക്കേണ്ടത് ഇറാനാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 14 April 2026

സഞ്ജു സൂപ്പർ സാംസൺ: ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച പുരുഷതാരം

സഞ്ജു സൂപ്പർ സാംസൺ: ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച പുരുഷതാരം

ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച പുരുഷതാരത്തിനുള്ള പുരസ്കാരം സഞ്ജു സാംസണ്. ലോകകപ്പിലെ മിന്നും പ്രകടനമാണ് സഞ്ജുവിനെ പുരസ്കാരനേട്ടത്തിന് അർഹനാക്കിയത്. ഇന്ത്യയുടെ തന്നെ ജസ്പ്രീത് ബുംറ, ദക്ഷിണാഫ്രിക്കയുടെ കോണർ എന്നിവരെ പിന്തള്ളിയാണ് പുരസ്കാര നേട്ടം. ഇത് ആദ്യമായാണ് സഞ്ജു ഐസിസിയുടെ പ്ലെയർ ഓഫ് ദ് മൺത് പുരസ്കാരം നേടുന്നത്.

ലോകകപ്പിലെ നിർണായകമായ സൂപ്പർ എട്ടിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സാംസൺ, വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തി 50 പന്തിൽ നിന്ന് 97* റൺസ് നേടിയിരുന്നു. സെമിഫൈനലിലും ഫൈനലിലും സഞ്ജു മിന്നും പ്രകടനം പുറത്തെടുത്തു. സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ നിന്ന് 89 റൺസ് നേടിയ സാംസൺ, ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 46 പന്തിൽ നിന്ന് 89 റൺസ് നേടിയാണ് ഇന്ത്യയെ കിരീടം ഉയർത്താൻ സഹായിച്ചത്.

“ഐസിസി പ്ലെയർ ഓഫ് ദി മന്ത് അവാർഡ് നേടുന്നത് അവിശ്വസനീയമായ ഒരു അനുഭവമാണ്, പ്രത്യേകിച്ചും എന്റെ ക്രിക്കറ്റ് യാത്രയിലെ ഏറ്റവും മറക്കാനാവാത്ത ഘട്ടത്തിലാണ് ഇത് സംഭവിക്കുന്നത്. ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ പങ്കുചേരുക എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു” സഞ്ജു സാംസൺ‌ പറഞ്ഞു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 14 March 2026

സഞ്ജു സാംസണ് ജന്മനാടിന്റെ ആദരം; ലോകകപ്പ് വിജയശിൽപ്പിയെ കെസിഎ ആദരിക്കും

സഞ്ജു സാംസണ് ജന്മനാടിന്റെ ആദരം; ലോകകപ്പ് വിജയശിൽപ്പിയെ കെസിഎ ആദരിക്കും

2026 ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയശിൽപ്പിയും മലയാളികളുടെ അഭിമാന താരവുമായ സഞ്ജു സാംസണിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്നേഹാദരം. ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഐതിഹാസിക വിജയം നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച താരത്തെ തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ കെസിഎ പുതുതായി നിർമ്മിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടന വേദിയിലാണ് ആദരിക്കുന്നത്.​

മാർച്ച് 16ന് വൈകിട്ട് ആറുമണിക്ക് നടക്കുന്ന പ്രൗഢഗംഭീര ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ സ്റ്റേഡിയം കായികലോകത്തിന് സമർപ്പിക്കും. ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സഞ്ജു സാംസണിനെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് കെസിഎ ഭാരവാഹികൾ ആദരിക്കുന്നത്.

കെസിഎ പ്രസിഡൻ്റ് ശ്രീജിത്ത് വി നായർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജിആർ അനിൽ, എംഎൽഎമാരായ വി ശശി, കടകംപള്ളി സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും.

ലോകകപ്പ് വിജയത്തിൽ നിർണായക സാന്നിധ്യമായ സഞ്ജു പുതിയ തലമുറയിലെ കായികതാരങ്ങൾക്ക് വലിയ പ്രചോദനമാകുമെന്നും, മംഗലപുരം സ്റ്റേഡിയം തലസ്ഥാനത്തെ ക്രിക്കറ്റ് വളർച്ചയ്ക്ക് പുത്തനുണർവ് നൽകുമെന്നും പ്രസിഡൻ്റ് ശ്രീജിത്ത് വി നായർ പറഞ്ഞു. രാജ്യത്തിൻ്റെ അഭിമാനമായ സഞ്ജുവിനുള്ള ജന്മനാടിന്റെ ഈ ആദരവ് സ്റ്റേഡിയം ഉദ്ഘാടനത്തിൻ്റെ മാറ്റുകൂട്ടുമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ അഭിപ്രായപ്പെട്ടു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 10 March 2026

ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ബിസിസിഐ

ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ബിസിസിഐ

20-20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് 131 കോടി രൂപ പരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. താരങ്ങൾക്കും, കോച്ചിങ് സ്റ്റാഫിനും അഭിനന്ദനം അറിയിച്ച് ബിസിസിഐ സെക്രട്ടറി രംഗത്തെത്തി. വ്യക്തിഗത മികവിനേക്കാളുപരി ടീമിന്റെ ഒത്തൊരുമയ്ക്കും തയ്യാറെടുപ്പുകള്‍ക്കുമുള്ള അംഗീകാരമാണിതെന്ന് ബിസിസിഐ ഭാരവാഹികള്‍ വ്യക്തമാക്കി. ഓരോ അംഗത്തിന്റെയും കഠിനാധ്വാനമാണ് ഈ ചരിത്ര വിജയത്തിന് പിന്നിലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2024ൽ കിരീടം നേടിയ രോഹിത് ശർമയ്ക്കും സംഘത്തിനും ലഭിച്ചത് 125 കോടി രൂപയായിരുന്നു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റിലെ മികച്ച സ്പോണ്‍സര്‍ഷിപ്പ് വരുമാനമാണ് സമ്മാനത്തുക ഉയരാന്‍ കാരണമായത്.

ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ഇതോടെ ഇന്ത്യ സ്വന്തമാക്കി. മലയാളി താരം സഞ്ജു സാംസണായിരുന്നു ടൂര്‍ണമെന്റിലെ താരം. പ്രഖ്യാപിച്ച 131 കോടി രൂപ ടീമിലെ താരങ്ങള്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും വീതിച്ചു നല്‍കുമെന്ന് ബിസിസിഐ അറിയിച്ചു.

വിജയികളായ ഇന്ത്യക്ക് ഐസിസി 13.5 മില്യണ്‍ ഡോളര്‍ (ഏകദേശം 112 കോടിയിലധികം രൂപ) സമ്മാനത്തുക നല്‍കിയിരുന്നു. 2024 ചാമ്പ്യന്‍മാരായ ഇന്ത്യക്ക് 2.45 മില്യണ്‍ ഡോളര്‍( ഏകദേശം 22.52 കോടി രൂപ) ആണ് ഐസിസി സമ്മാനത്തുകയായി നല്‍കിയതെങ്കില്‍ ഇത്തവണ ഇന്ത്യക്ക് മൂന്ന് മില്യണ്‍ ഡോളര്‍ (ഏകദേശം 27.48 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിച്ചത്. രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡ് ടീമിന് 1.6 മില്യണ്‍ ഡോളര്‍ (ഏകദേശം 14.65 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 9 March 2026

‘സഞ്ജു കേരളത്തിന്റെ പുത്രൻ, സർക്കാർ ഔദ്യോഗിക സ്വീകരണം ഒരുക്കും’; മന്ത്രി വി ശിവൻകുട്ടി

‘സഞ്ജു കേരളത്തിന്റെ പുത്രൻ, സർക്കാർ ഔദ്യോഗിക സ്വീകരണം ഒരുക്കും’; മന്ത്രി വി ശിവൻകുട്ടി

ട്വന്റി ട്വന്റി ലോക കപ്പിൽ ഇന്ത്യയുടെ വിജയശിൽപിയും പ്ളേയർ ഓഫ് ദ ടൂർണമെന്റുമായ സഞ്ജു സാംസണ് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സ്വീകരണം തിരുവനന്തപുരത്ത് നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി.

സഞ്ജു സാംസൺ കേരളത്തിൻ്റെ പുത്രൻ. കേരളത്തിൻ്റെ അഭിമാനം. പലപ്പോഴും പുറത്തിരിക്കേണ്ടി വന്നിരുന്നു. കഠിനാധ്വാനത്തിൽ ലോകത്തിൻ്റെ പ്രശംസ നേടി. ഔദ്യോഗിക സ്വീകരണം ഒരുക്കും. ഇക്കാര്യം സഞ്ജുവിൻ്റെ പിതാവിനെ ഇന്ന് നേരിട്ട് കണ്ട് അറിയിക്കും. അർഹമായ സ്വീകരണം ഒരുക്കും. സഞ്ജു വിൻ്റെ PA യെ വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആറ്റുകാൽ പൊങ്കാല, സ്ത്രീ പൊള്ളലേറ്റ് മരിച്ച സംഭവം. വിഷയത്തിൽ ഖേദം പ്രകടിപ്പിക്കുന്നു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണം. ആറ്റുകാൽ പൊങ്കാല: മാലിന്യനീക്കം,ആർ ഡി ഓ പ്രാഥമിക റിപ്പോർട്ട് നൽകി. ആർ ഡി ഓ തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ്. ഈ സാഹചര്യത്തിൽ ഉയർന്നുവന്ന പരാതികളിൽ പ്രാഥമിക അന്വേഷണം നൽകി റിപ്പോർട്ട് നൽകാൻ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.