ചവറ: അഷ്ടമുടിക്കായലിൽ കുളിക്കാനിറങ്ങിയ നാലംഗ വിദ്യാർഥി സംഘത്തിൽപ്പെട്ട 12 വയസുകാരൻ മുങ്ങിമരിച്ചു. കൊല്ലം കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർഥിയും നീണ്ടകര മാമൻ തുരുത്ത് വടക്കേ കുന്നിൽ (തിരുഹൃദയം) ബിജുവിന്റെയും മെനാൻസി (ബിന്ദു)യുടെയും മകനുമായ മിലൻ (12) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5.30ഓടെയായിരുന്നു ദാരുണ സംഭവം.
മാമൻ തുരുത്തിന് സമീപം അഷ്ടമുടിക്കായലിൽ ദേശീയപാത നിർമാണ കമ്പനി വിശ്വസമുദ്രയുടെ ഡ്രജിങ് പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തിന് സമീപത്താണ് നാല് കുട്ടികൾ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ മിലൻ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. മറ്റ് രണ്ട് കുട്ടികൾ സുരക്ഷിതമായി കരയ്ക്കുകയറി. മറ്റൊരു കുട്ടി മുങ്ങുന്നത് കണ്ട സമീപത്തുണ്ടായിരുന്ന അതിഥിത്തൊഴിലാളി ഡ്രജറിന്റെ സഹായത്തോടെ കയർ എറിഞ്ഞുനൽകി രക്ഷപ്പെടുത്തുകയായിരുന്നു.
സംഭവശേഷം ഭയന്നുപോയ കുട്ടികൾ തങ്ങൾക്കൊപ്പം മറ്റാരും ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞതോടെ ആദ്യം മിലനെ കാണാതായ വിവരം ആരും അറിഞ്ഞില്ല. എന്നാൽ നാല് കുട്ടികളാണ് കുളിക്കാനിറങ്ങിയതെന്ന് അതിഥിത്തൊഴിലാളി അറിയിച്ചതിനെ തുടർന്ന് പഞ്ചായത്തംഗം ജോളി പീറ്ററിന്റെ നേതൃത്വത്തിൽ നാട്ടുകാർ വ്യാപക പരിശോധന നടത്തി. സമീപത്തെ വീടുകളിൽ അന്വേഷണം നടത്തുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തതോടെയാണ് ഒരു കുട്ടിയെ കാണാതായതായി വ്യക്തമായത്.
തുടർന്ന് ചവറ പൊലീസ് സ്ഥലത്തെത്തി കുട്ടികളോട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മിലൻ സംഘത്തിനൊപ്പമുണ്ടായിരുന്നുവെന്നും കായലിൽ കാണാതായതാണെന്നും സ്ഥിരീകരിച്ചത്.
ഉടൻ തന്നെ ചവറ അഗ്നിരക്ഷാസേന, സ്‌കൂബാ ഡൈവിങ് സംഘം, മത്സ്യത്തൊഴിലാളികൾ എന്നിവർ ചേർന്ന് രാത്രി വൈകുവോളം തിരച്ചിൽ നടത്തി. ഒടുവിൽ രാത്രി 10 മണിയോടെ മിലന്റെ മൃതദേഹം കായലിൽ നിന്ന് കണ്ടെത്തി. തുടർന്ന് മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മിലന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി. സഹോദരങ്ങളായ മിഷേൽ, മിത്ര എന്നിവരിൽ മിത്രയും മിലനും ഇരട്ടക്കുട്ടികളാണ്. കുട്ടിയുടെ മരണത്തിൽ പ്രദേശത്ത് ദുഃഖാന്തരീക്ഷമാണ് നിലനിൽക്കുന്നത്.
മഴക്കാലത്ത് കായലുകളിലും നദികളിലും ആഴം കൂടുതലുള്ള ജലാശയങ്ങളിലും കുട്ടികൾ കുളിക്കാനിറങ്ങുമ്പോൾ മുതിർന്നവരുടെ മേൽനോട്ടം ഉറപ്പാക്കണമെന്നും അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.