തിരുവനന്തപുരം: ഡൽഹിയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിക്കുകയും അക്രമത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിൽ പ്രസ്താവന നടത്തുകയും ചെയ്ത ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിനെതിരെ കേസ്. തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്.
ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികളെക്കുറിച്ചുള്ള മോഹൻദാസിന്റെ വിവാദ വീഡിയോ പ്രസ്താവനകളാണ് കേസിന് ആധാരം. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സാധിച്ചില്ലെങ്കിൽ വെടിവയ്ക്കുമെന്നും നിരവധി പേർ മരിക്കുമെന്നും പരാമർശിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ജന്തർ മന്തറിന് ചുറ്റുമുള്ള പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ച് പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടണമെന്നും അനുസരിക്കാത്ത പക്ഷം വെടിവയ്ക്കണമെന്നും മോഹൻദാസ് വീഡിയോയിൽ പറഞ്ഞിരുന്നു. വെടിവയ്പിൽ ആളുകൾ മരിക്കുകയും ചിലർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്യുമെന്നും തുടർന്ന് മൃതദേഹങ്ങൾ ആശുപത്രിയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞതായാണ് ആരോപണം.
ഇതിന് പിന്നാലെ പ്രതിഷേധക്കാരെക്കുറിച്ച് ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ടും മോഹൻദാസ് വിവാദ പരാമർശം നടത്തിയിരുന്നു. പ്രസ്താവനകൾ പുറത്തുവന്നതോടെ വ്യാപക വിമർശനമാണ് ഉയർന്നത്.
സംഭവത്തിൽ മോഹൻദാസിന്റെ നിലപാടിനെ തള്ളിപ്പറഞ്ഞ് ആർഎസ്എസും രംഗത്തെത്തി. അടുത്തിടെ നടന്ന സമരങ്ങളെക്കുറിച്ച് ടി.ജി. മോഹൻദാസ് നടത്തിയ അഭിപ്രായപ്രകടനങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്നും അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും ആർഎസ്എസ് ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹ് കെ.ബി. ശ്രീകുമാർ വ്യക്തമാക്കി.
മോഹൻദാസിന്റെ അഭിപ്രായങ്ങളോടും അത്തരം കാഴ്ചപ്പാടുകളോടും ആർഎസ്എസ് ഒരു തരത്തിലും യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ടി.ജി. മോഹൻദാസ് ആർഎസ്എസിന്റെ യാതൊരു ചുമതലയും വഹിക്കുന്നില്ലെന്നും സംഘടന വ്യക്തമാക്കി.
വിവാദ പ്രസ്താവനയ്‌ക്കെതിരെ തിരുവനന്തപുരം സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ സംഭവത്തിൽ തുടർനടപടികൾ ആരംഭിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



