Showing posts with label Thiruvanthapuram. Show all posts

Friday, 19 December 2025

പോറ്റിയേ കേറ്റിയേ….സർക്കാർ പിന്നോട്ട്; പാരഡി ഗാനത്തില്‍ കേസെടുക്കില്ല

തിരുവനന്തപുരം: വിവാദ പാരഡി ഗാനത്തില്‍ കേസെടുക്കില്ല. കേസെടുക്കേണ്ടതില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിന് നിര്‍ദേശം നല്‍കി. പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല.

അയ്യപ്പ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണസമിതി നല്‍കിയ പരാതിയിലായിരുന്നു കേസെടുത്തത്. പിന്നാലെ സംസ്ഥാനത്തുടനീളം പരാതികള്‍ ലഭിച്ചിരുന്നു. എന്നാല്‍ അതിലൊന്നും തുടര്‍നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് തീരുമാനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 18 December 2025

'പാരഡി ​ഗാനത്തിന്റെ പേരിൽ കേസ് എടുത്തത് കേട്ടുകേൾവിയില്ലാത്തത്, ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കയ്യേറ്റം': വി ഡി സതീശൻ

തിരുവനന്തപുരം: പാരഡി ​ഗാനത്തിന്റെ പേരിൽ കേസെടുത്തത് കേട്ടുകേൾവിയില്ലാത്ത കാര്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാരഡി ​ഗാനം ആരുടെയും മതവികാരത്തെ വ്രണപ്പെടുത്തുന്നതെല്ലെന്നും വി ഡി സതീശൻ പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുളള കടന്നുകയറ്റമെന്ന് വിഡി സതീശൻ വിമർശിച്ചു. സംഘപരിവാറിന്റെ അതേ കളിയാണ് കേരളത്തിൽ സിപിഎമ്മും കളിക്കുന്നത്. സാംസ്കാരിക ലോകത്തിന് മുന്നിൽ മുഖ്യമന്ത്രി തലകുനിച്ച് നിൽക്കണമെന്നും വിഡി സതീശൻ പറഞ്ഞു. തീവ്ര വലതുപക്ഷ സർക്കാരുകളുടെ അതേ നയമാണ് ഇടതുപക്ഷ സർക്കാരിനും. ഈ നിലപാട് കേരളത്തിന് അപമാനമെന്നും വി ഡി സതീശൻ ‌കുറ്റപ്പെടുത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 17 December 2025

വീണ്ടും അഭിമാന നേട്ടം; വെൽനസ് ടൂറിസത്തിലും കേരളം നമ്പർ വൺ, ട്രാവൽ പ്ലസ് ലെയ്ഷർ പുരസ്കാരം കേരളത്തിന്

 തിരുവനന്തപുരം: കേരള ടൂറിസത്തിന് വീണ്ടും അംഗീകാരം. കേരളത്തെ മികച്ച വെല്‍നെസ് ഡെസ്റ്റിനേഷനായി തെരഞ്ഞെടുത്തു. ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്ത്യയുടെ 2025ലെ ബെസ്റ്റ് അവാര്‍ഡ് പട്ടികയിലാണ് കേരളം ഇടം പിടിച്ചത്. ഓണ്‍ലൈന്‍ വോട്ടിംഗിലൂടെയാണ് കേരളത്തെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. വെല്‍നെസ് ടൂറിസം മേഖലയ്ക്ക് ലഭിച്ച അംഗീകാരമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് സമീപകാലത്ത് നിരവധി അം​ഗീകാരങ്ങളാണ് കേരളത്തെ തേടിയെത്തിയത്. 2026ൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചി ഇടംപിടിച്ചിരുന്നു. ബുക്കിങ്.കോം തയ്യാറാക്കിയ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളുടെ പട്ടികയിലാണ് കൊച്ചിയും ഇടം നേടിയത്. ലോകോത്തര ഡെസ്റ്റിനേഷനുകൾ ഉൾപ്പെട്ട പട്ടികയിലാണ് കൊച്ചിയെ ഉൾപ്പെടുത്തിയത് എന്നതാണ് ശ്രദ്ധേയം. പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഏക ഡെസ്റ്റിനേഷനും കൊച്ചിയായിരുന്നു.

അടുത്തിടെ, ലോക പ്രശസ്ത അന്താരാഷ്ട്ര യാത്രാ-മാഗസിനായ ലോണ്‍ലി പ്ലാനറ്റിന്‍റെ 2026 ലെ 25 മികച്ച യാത്രാനുഭവങ്ങളില്‍ കേരളത്തിന്‍റെ തനതും വൈവിധ്യപൂര്‍ണ്ണവുമായ രുചിക്കൂട്ടുകള്‍ ഇടം പിടിച്ചിരുന്നു. വാഴയിലയില്‍ വിളമ്പുന്ന പരമ്പരാഗത സദ്യ മുതല്‍ കടല്‍ വിഭവങ്ങള്‍ വരെ നീളുന്ന നിരവധി ഭക്ഷണവിഭവങ്ങളെക്കുറിച്ചാണ് ലോണ്‍ലി പ്ലാനറ്റില്‍ പരാമര്‍ശമുള്ളത്. പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ സംസ്ഥാനമായിരുന്നു കേരളം.ഏതാനും മാസങ്ങൾക്ക് മുമ്പ്, ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ക്കുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ (പാറ്റ) 2025 ലെ ഗോള്‍ഡ് അവാര്‍ഡും കേരള ടൂറിസം സ്വന്തമാക്കിയിരുന്നു. 'മോസ്റ്റ് എന്‍ഗേജിംഗ് സോഷ്യല്‍ മീഡിയ ക്യാമ്പെയ്ന്‍' വിഭാഗത്തിലാണ് പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ (പാറ്റ) 2025 ലെ ഗോള്‍ഡ് അവാര്‍ഡ് കേരളത്തിന് ലഭിച്ചത്. ഏഷ്യ-പസഫിക് മേഖലയിലെ മികച്ച ടൂറിസം നേട്ടങ്ങളെ ആദരിക്കാൻ നൽകുന്നതാണ് ഈ പുരസ്‌കാരം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പോറ്റിയെ കേറ്റിയേ' പാട്ടില്‍ 'പള്ളിക്കെട്ട് ശബരിമലയ്ക്ക് 'ഗാനത്തോട് സാമ്യമുള്ള ഈരടികളൊന്നും ഇല്ല, കേസെടുക്കുന്നതിനെതിരെ ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ലെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.കുറ്റകൃത്യത്തേയും കുറ്റവാളികളെയും ഏതെങ്കിലും ഗാനത്തിൻ്റെ രാഗത്തിലോ സ്വരത്തിലോ താളത്തിലോ അപലപിക്കുന്നത് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കുറ്റകരമല്ല.' പോറ്റിയേ,കേറ്റിയേ' എന്ന ഗാനത്തിൻ്റെ പേരിൽ കേസെടുക്കുന്നത് രാഷ്ട്രീയ ദുരുദ്ദേശമാണ്. സ്വാമി അയ്യപ്പൻ്റെയും വിശ്വാസ സമൂഹത്തിൻ്റെയും പൊതുസ്വത്തായ ശബരിമലയിലെ സ്വർണ്ണം കൊള്ളയടിച്ചവരെ ശിക്ഷിക്കണമെന്ന യാചനാ ഗാനമാണ് ജനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാക്കിയത്.

ജനവികാരം ആളികത്തുന്ന പ്രതിഷേധ ഗാനത്തോടുള്ള അസഹിഷ്ണുതയാണ് സർക്കാർ വക്താക്കൾ പ്രകടിപ്പിക്കുന്നത്.'പള്ളിക്കെട്ട് ശബരിമലയ്ക്ക് ' എന്ന പ്രസിദ്ധ ഗാനത്തോട് സാമ്യമുള്ള ഈരടികളൊന്നും വിവാദഗാനത്തിലില്ല. ശരണംവിളിയുടെ ശബ്ദഭാവത്തിൽ ഗാനം ആലപിക്കുന്നത് മത അവഹേളനമോ ഭക്തി നിഷേധമോ അല്ല.രാമനാമജപത്തിൻ്റെ താളത്തിൽ കമ്മ്യൂണിസ്റ്റുകാർ തെരഞ്ഞെടുപ്പു പ്രചരണ ഗാനങ്ങൾ ഇറക്കിയിട്ടുണ്ട്. ഭക്തിനിർഭരമായ മാപ്പിളപ്പാട്ടുകളുടെ പാരഡി ഗാനങ്ങൾ ഇവർ രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിക്കാറുണ്ട്. സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നുവെന്ന ക്രിസ്ത്യൻ പ്രാർത്ഥനാ ഗാനത്തിൻ്റെ താളക്രമത്തിൽ ചിലർ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ഇറക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 16 December 2025

പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചു, പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം: പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു എന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നും കാണിച്ചാണ് പരാതി. കൂടാതെ രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചു, ഭക്തരെ അപമാനിച്ചു പാട്ട് പിൻവലിക്കണം എന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതിക്കാരൻ. തെരഞ്ഞെടുപ്പിന് പിന്നാലെ പാട്ട് വലിയ രീതിയില്‍ വൈറലാവുകയും വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. 

യുഡിഎഫ് തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി തയ്യാറാക്കിയ ഈ പാട്ട് പാടിയ മലപ്പുറം പടിഞ്ഞാറ്റുമുറിയിലെ ഡാനിഷ് മുഹമ്മദ് എന്നയാളാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫിന് എൽഡിഎഫിനേക്കാൾ 5 ശതമാനം വോട്ടിന്റെ മുൻതൂക്കമാണ് ലഭിച്ചിട്ടുള്ളത്. പോൾ ചെയ്തതിൽ 40.7 ശതമാനമാണ് യുഡിഎഫിന്റെ വോട്ട് വിഹിതം. എൽഡിഎഫിന് 35.7 ശതമാനം വോട്ടുലഭിച്ചിട്ടുണ്ട്. എൻഡിഎ 16 ശതമാനം വോട്ടാണ് നേടിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റോഡരികിലെ മദ്യപാനം ചോദ്യംചെയ്ത യുവാവിന് നേരെ ആക്രമണം, ബിയർ ബോട്ടിൽ കൊണ്ട് തലയ്ക്കടിച്ചു; മാസങ്ങൾക്ക് ശേഷം അറസ്റ്റ്

 തിരുവനന്തപുരം: പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ ആക്രമിച്ച ശേഷം ഒളിവിൽ പോയ പ്രതികൾ മാസങ്ങൾക്ക് ശേഷം പിടിയിൽ. ബാലരാമപുരം സ്വദേശി ശരത്ത് (24), തലയാൽ സ്വദേശി സുധാകർ ബാലു (21) എന്നിവരാണ് അറസ്റ്റിലായത്. ആക്രമി സംഘത്തിലെ മറ്റ് മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്.​ കഴിഞ്ഞ സെപ്റ്റംബർ മാസത്തിലായിരുന്നു സംഭവം.

​പരാതിക്കാരനായ രഞ്ജിത്തിന്റെ വീടിന് സമീപമുള്ള റോഡരികിലിരുന്ന് പ്രതികളും സംഘവും മദ്യപിച്ചിരുന്നു. ഇത് രഞ്ജിത്ത് ചോദ്യം ചെയ്തതോടെ വാക്കേറ്റം ആരംഭിക്കുകയും പിന്നീട് ഇത് കയ്യാങ്കളിയിലേക്ക് എത്തുകയും ചെയ്തു. ഇതിലുള്ള വ്യക്തി വൈരാഗ്യത്താൽ ​ ഒരാഴ്ചയക്ക് ശേഷം മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന രഞ്ജിത്തിനെ ബാലരാമപുരം പഞ്ചായത്ത് ഓഫീസിന് പിന്നിൽവെച്ച് പ്രതികൾ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു.

ബൈക്കിൽ നിന്ന് ചവിട്ടി താഴെയിട്ട ശേഷം പ്രതികൾ രഞ്ജിത്തിനെ അതിക്രൂരമായി മർദ്ദിച്ചു. കൂട്ടത്തിൽ ഒരാൾ ബിയർ കുപ്പികൊണ്ട് രഞ്ജിത്തിനെ തലയ്ക്ക് അടിക്കുകയും, മറ്റൊരാൾ ഇരുമ്പു കമ്പികൊണ്ട് കൈ അടിച്ചു ഒടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റതോടെ രഞ്ജിത്തിനെ സംഭവ സ്ഥലത്ത് ഉപേക്ഷിച്ച ശേഷം പ്രതികൾ കടന്നുകളയുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓട്ടിസമുള്ള കുട്ടികൾക്കുവേണ്ടി കേഡർ സംഘടിപ്പിക്കുന്ന സൗജന്യ പേരന്റ്-മീഡിയേറ്റഡ് ഇന്റർവെൻഷൻ പ്രോഗ്രാം

 സെന്റർ ഫോർ ഓട്ടിസം ആൻഡ് അദർ ഡിസെബിലിറ്റീസ് റിഹാബിലിറ്റേഷൻ, റിസേർച്ച് ആൻഡ് എജ്യുക്കേഷൻ (CADRRE) 2025ലെ പേരന്റ്-മീഡിയേറ്റഡ് ഇന്റർവെൻഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഈ പ്രോഗ്രാം അർഹരായ കുടുംബങ്ങൾക്ക് തികച്ചും സൗജന്യമായാണ് നൽകപ്പെടുന്നത്. 6 വയസിനു താഴെ പ്രായമുള്ള കുട്ടികൾക്കാണ് ഇത് നൽകപ്പെടുന്നത്.

കേഡറിന്റെ ഈ സംരംഭം ഓട്ടിസം സ്പെക്ട്രം ഡിസോർഡറുള്ള (ASD) കുട്ടികളുടെ പ്രാഥമിക തെറാപ്പിസ്റ്റുകളാകുന്നതിന് അവരുടെ മാതാപിതാക്കളെ സമഗ്രമായി പരിശീലിപ്പിക്കുന്നു. ASD ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നെന്ന് മാതാപിതാക്കളോ ആരോഗ്യപ്രവർത്തകരോ അറിയിക്കുന്ന, 6 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്കുവേണ്ടിയുള്ളതാണ് ഈ പരിശീലന പരിപാടി.

സ്‌ക്രീനിങ്ങിലൂടെ ASD ഉണ്ടെന്ന് സംശയിക്കുന്ന കുട്ടികളെ അതിന്റെ ലക്ഷണങ്ങൾ കൃത്യമായി നിർണ്ണയിക്കുന്നതിനുള്ള അസ്സെസ്സ്മെന്റിനു വിധേയമാക്കുന്നു. ഈ പരിശോധനയിൽ ഉയർന്ന ലക്ഷണസാധ്യതകൾ കാണിക്കുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഈ പ്രോഗ്രാമിൽ പങ്കെടുക്കാം.

തിരുവനന്തപുരത്തെ കേഡറിൽ വച്ച് അനുഭവസമ്പന്നരായ ഓക്യുപ്പേഷനൽ തെറാപ്പിസ്റ്റ്, സ്പീച്ച് ലാങ്ഗ്വിജ് പത്തോളജിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവരടങ്ങുന്ന സംഘം മൂന്നാഴ്ചത്തെ തീവ്രപരിശീലനം രക്ഷിതാക്കൾക്കു നൽകുന്നു. ഒരു വർഷം നീളുന്ന ഈ പരിശീലന പരിപാടിയുടെ തുടർപരിശീലനങ്ങൾ മാസത്തിൽ ഒരിക്കൽ അല്ലെങ്കിൽ അതിലധികം തവണ, ഓൺലൈനായോ നേരിട്ടോ നടത്തുന്നതായിരിക്കും.

HLL ലൈഫ്കെയറിന്റെ സഹായത്തോടെ നൽകുന്ന ഈ പരിപാടി, കുട്ടികളുടെ ആദ്യഘട്ട വികസനത്തിൽ നിർണായകമായ തെറാപ്പികൾ ലഭ്യമാക്കാനുള്ള വിടവ് നികത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ്. ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ കുട്ടികളിൽ കാണുന്ന കുടുംബങ്ങൾ, സ്ക്രീനിംഗ് അപ്പോയിന്റ്മെന്റ് നിശ്ചയിക്കാൻ CADRRE-നെ സമീപിക്കേണ്ടതാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

30-ാം ഐഎഫ്എഫ്കെ: 'ബീഫ്' ഉൾപ്പടെ 4 പടങ്ങൾക്ക് പ്രദർശനാനുമതി, 15 ചിത്രങ്ങൾ പ്രതിസന്ധിയിൽ

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദര്‍ശനാനുമതി നിഷേധിച്ച 19 സിനിമകളില്‍ നാലെണ്ണത്തിന് സ്ക്രീനിംഗ് അനുമതി. ബീഫ്, ഒണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ, ഈഗിള്‍ ഓഫ് ദ റിപ്പബ്ലിക്, ഹാര്‍ട്ട് ഓഫ് ദ വോള്‍ഫ് എന്നീ സിനിമകള്‍ക്കാണ് പ്രദര്‍ശനാനുമതി ലഭിച്ചിരിക്കുന്നത്. ബാക്കിയുള്ള 15 ചിത്രങ്ങള്‍ ഇപ്പോഴും പ്രതിസന്ധിയില്‍ തുടരുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 15 December 2025

സംസ്ഥാനത്ത് മഴ മാറുന്നു; നാളെ നാല് ജില്ലകളിൽ നേരിയ മഴ

 തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറയുന്നു. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. നാളെ നാല് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത.

സമീപ കാലത്തെ ഏറ്റവും കൂടിയ തണുപ്പ് വടക്കൻ ജില്ലകളിലും തെക്കൻ മലയോര മേഖലയിലും തുടരുന്നു.

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (15/12/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 13 December 2025

ജനം പ്രബുദ്ധരാണ്; എത്ര മറച്ചാലും അവർ കാണേണ്ടത് കാണും': രാഹുൽ മാങ്കൂട്ടത്തിൽ

 തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. മികച്ച മുന്നേറ്റം കാഴ്ചവെച്ചതിന് പിന്നാലെ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. ജനം പ്രബുദ്ധരാണെന്നും എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് അവർ കേൾക്കുകയും കാണേണ്ടത് കാണുകയും ചെയ്യുമെന്ന് രാഹുൽ പ്രതികരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

,തിരുവനന്തപുരത്ത് ചെങ്കോട്ട തകര്‍ത്ത് ബിജെപിയുടെ പടയോട്ടം, കോർപ്പറേഷൻ കേവല ഭൂരിപക്ഷത്തിലേക്ക്

തിരുവനന്തപുരം കോര്‍പ്പറേഷനിൽ ചെങ്കോട്ട തകര്‍ത്ത് ബിജെപിയുടെ പടയോട്ടം.എൽ ഡിഎഫിനെ പിന്നിലാക്കി നിലവിൽ 50 വാര്‍ഡുകളിൽ മുന്നേറുകയാണ്. എൽഡിഎഫ് 26 സീറ്റിലു യുഡിഎഫ് 19 സീറ്റിലുമാണ് മുന്നേറുന്നത്. 50 സീറ്റിലും മുന്നേറി ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ ബിജെപി മേയര്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. 51 സീറ്റുകള്‍ ലഭിച്ചാൽ ബിജെപിക്ക് ഭരണം ഉറപ്പിക്കാം. ആകെ വാർഡ് – 101, NDA – 50, LDF – 26, UDF – 19 OTH – 02 എന്ന നിലയിലാണ് വോട്ടുകൾ.

മാറാത്തത് മാറുമെന്ന മുദ്രാവാക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക് എത്താൻ ഏതാനും സീറ്റുകള്‍ കൂടിയാണ് ബിജെപിക്ക് വേണ്ടത്. ചരിത്രം കുറിച്ചുകൊണ്ടാണ് തിരുവനന്തപുരത്ത് ബിജെപിയുടെ മുന്നേറ്റം. കോര്‍പ്പറേഷനിൽ വിജയം ഉറപ്പിച്ചുകൊണ്ട് ബിജെപി ആഘോഷം തുടങ്ങി കഴിഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥികളായ വിവി രാജേഷ്, ആര്‍ ശ്രീലേഖ അടക്കമുള്ള പ്രമുഖരും വിജയിച്ചിരുന്നു. നഗരത്തിൽ ബിജെപി പതാകകളുമായി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് ആഘോഷിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇനി ശാസ്തമംഗലത്തെ നയിക്കാൻ കേരളത്തിലെ ആദ്യ വനിത ഐപിഎസ് ഓഫീസർ

1987ൽ 26കാരിയായ ഒരു മലയാളി യുവതിയുടെ പേര് വാർത്തകളിൽ നിറഞ്ഞു; ആർ. ശ്രീലേഖ. ഐ.പി.എസ്. എന്ന സ്വപ്നത്തിൽ ആദ്യമായി എത്തിച്ചേർന്ന മലയാളി വനിത. രണ്ടാം ലോകമഹായുദ്ധ മുഖത്തു പടപൊരുതിയ വേലായുധൻ നായർ എന്ന അച്ഛന്റെ മകൾ കഠിനാധ്വാനം കൊണ്ട് കയ്യെത്തിപ്പിടിച്ച അഭിമാനനേട്ടം. തിരുവനന്തപുരം നഗരത്തിലെ സർക്കാർ സ്‌കൂളിലും കോളേജിലും പഠിച്ച പെൺകുട്ടി. കോളേജ് അധ്യാപികയും, റിസർവ് ബാങ്ക് ഉദ്യോഗസ്ഥയും, എഴുത്തുകാരിയും, ഐ.പി.എസ്. ഓഫീസറുമായി ചുമതലകൾ പലതു വഹിച്ച ശ്രീലേഖ ഇനി ജനങ്ങളുടെ നേതാവായി തിരുവനന്തപുരത്തെ ശാസ്തമംഗലം വാർഡിനെ നയിക്കും. സംസ്ഥാനത്തു തന്നെ ഏറെ ശ്രദ്ധനേടിയ മത്സരാർഥികളിൽ ഒരാളാണ് ശ്രീലേഖ.

നടനും എം.പിയുമായ സുരേഷ് ഗോപിയുടെ തലസ്ഥാനത്തെ വീട് ഉൾക്കൊള്ളുന്ന വാർഡ് കൂടിയാണ് ശാസ്തമംഗലം. ബി.ജെ.പി. വൻ കുതിപ്പ് നടത്തുന്ന നഗരസഭയിൽ പാർട്ടിയുടെ മേയർ സ്ഥാനാർഥിയായ ആർ. ശ്രീലേഖ വാർഡിന്റെ മാത്രമല്ല, ഒരുപക്ഷെ നഗരത്തിന്റെയാകെ സാരഥിയാകാനും സാധ്യതയില്ലാതെയില്ല.

പോസ്റ്ററിൽ ഐ.പി.എസ്. എന്ന സ്ഥാനപദവി ഉപയോഗിക്കാൻ വിലക്കുനേരിട്ട ശ്രീലേഖ, സർവീസിൽ ഇരുന്ന കാലത്തെ ഒരു പ്രവർത്തിയുടെ പേരിലെ വിവാദവും പോരാട്ടമുഖത്ത് ഉണ്ടായി. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സമയം ജയിൽ ഡി.ജി.പിയായിരുന്നു ശ്രീലേഖ. ജയിലിൽ തളർന്നവശനായ ദിലീപിനെ കൊണ്ടുപോയി ഭക്ഷണവും വെള്ളവും നൽകിയ ശ്രീലേഖ 'പ്രതിക്ക് വഴിവിട്ട സഹായം' ചെയ്തു എന്ന് പോലും വ്യാഖ്യാനമുണ്ടായി. താൻ മാനുഷിക പരിഗണ മാത്രമേ നൽകിയുള്ളൂ എന്നും, അതേതു പ്രതിക്കും അങ്ങനെയാണ് എന്നും പറയാൻ അവർ മടി കാണിച്ചില്ല. ഏറെ വിമർശനങ്ങൾ ഉണ്ടായിട്ടും തന്റെ നിലപാടിൽ ഉറച്ചു നിന്ന ശ്രീലേഖയുടെ വിജയവും കേസിൽ നിന്നും ദിലീപ് കുറ്റവിമുക്തനായതും, അടുത്തടുത്ത് എന്നത് യാദൃശ്ചികം.

2020 ഡിസംബർ 31ന് കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡി.ജി.പിയായി റിട്ടയർ ചെയ്ത ശ്രീലേഖ 33 വർഷവും അഞ്ചു മാസവും സേവനമനുഷ്‌ഠിച്ചു.