Wednesday, 8 July 2026

മുംബൈ വിമാനത്താവളത്തിൽ വൻ അപകടം ഒഴിവായി; രണ്ട് വിമാനങ്ങൾ റൺവേയിൽ മുഖാമുഖം

SHARE

 





മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ ഒരേ റൺവേയിൽ മുഖാമുഖമെത്തിയ സംഭവത്തിൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. എയർ ട്രാഫിക് കൺട്രോളിന്റെയും പൈലറ്റിന്റെയും സമയോചിതമായ ഇടപെടലാണ് നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. സിലിഗുരിയിൽ നിന്ന് എത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാൻഡ് ചെയ്ത ശേഷം റൺവേ പൂർണമായി ഒഴിയുന്നതിന് മുമ്പ്, ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യയുടെ ബോയിങ് 777 വിമാനം അതേ റൺവേയിലൂടെ ടേക്ക് ഓഫിനായി മുന്നേറുകയായിരുന്നു.

രണ്ട് വിമാനങ്ങളും ഒരേ റൺവേയിൽ മുഖാമുഖം എത്തിയ നിർണായക ഘട്ടത്തിൽ എയർ ട്രാഫിക് കൺട്രോൾ ഉടൻ ഇടപെട്ട് ടേക്ക് ഓഫ് റദ്ദാക്കാൻ നിർദേശം നൽകി. നിർദേശം ലഭിച്ചതിനെ തുടർന്ന് പൈലറ്റ് സമയോചിതമായി വിമാനം ബ്രേക്ക് ചെയ്ത് നിർത്തിയതോടെയാണ് വലിയ വിമാനാപകടം ഒഴിവായത്.

വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചിരുന്നെങ്കിൽ നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ അപകടത്തിലാകുമായിരുന്നുവെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ പൈലറ്റിന്റെയും എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥരുടെയും ജാഗ്രതയും പ്രൊഫഷണൽ ഇടപെടലും വ്യാപകമായി അഭിനന്ദിക്കപ്പെടുകയാണ്.

അതേസമയം, സംഭവത്തിൽ വ്യോമയാന മന്ത്രാലയവും എയർ ഇന്ത്യയും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയാണ് എപ്പോഴും പരമപ്രധാനമെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. അന്വേഷണം പൂർത്തിയായ ശേഷമേ സംഭവത്തിന് കാരണമായ സാഹചര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കൂ.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.