കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിനോടനുബന്ധിച്ച് നിർമ്മിച്ച "ശ്രീ മഹാദേവ തപോവൻ " എന്ന ആധ്യാത്മിക മന്ദിരത്തിന്റെ ഉദ്‌ഘാടനം 2026 ഓഗസ്റ്റ് 21 വെള്ളിയാഴ്‌ച രാവിലെ കടപ്പാട്ടൂർ ദേവസ്വം പ്രസിഡൻറ്റ് മനോജ്. ബി. നായർ നിർവ്വഹിക്കും
കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിനോടനുബന്ധിച്ച് കടപ്പാട്ടൂർ എൻ എൻ എസ് ഹിന്ദു ദേവസ്വം മഹാദേവാനുഗ്രഹത്താൽ നിർമ്മിച്ച "ശ്രീ മഹാദേവ തപോവൻ " എന്ന ആധ്യാത്മിക മന്ദിരത്തിന്റെ ഉത്ഘാടനം 2026 ഓഗസ്റ്റ് 21 വെള്ളിയാഴ്‌ച രാവിലെ 10.45 നും 11.15നും മധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ കടപ്പാട്ടൂർ ദേവസ്വം പ്രസിഡൻറ്റ് മനോജ്. ബി. നായർ നിർവ്വഹിക്കുന്നതാണ്.
വിവാഹ ആവശ്യങ്ങൾക്കും ആദ്ധ്യാത്മിക ആവശ്യങ്ങൾക്കും យាយ 12000 സ്ക്വയർ അടി വിസ് ഉപയോഗിക്കത്തക്ക വിധത്തിൽ തീർണത്തിലാണ് പ്രസ്‌തുത എ .സി ഹാൾ നിർമ്മിച്ചിരിക്കുന്നത്. തികച്ചും ശാന്തമായ ക്ഷേത്രാന്തരീക്ഷത്തിൽ മീനച്ചിലാറിന്റെ തീരത്ത് പ്രകൃതി മനോഹരമായ പശ്ചാത്തലത്തിലാണ് ഈ നിർമ്മിതി നടത്തിയിരിക്കുന്നത്. 1000 ൽ ആധികം ആളുകൾക്ക് ഒരേ സമയം ചടങ്ങുകളിൽ പങ്കെടുക്കാനുള്ള സൗകര്യങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. ആയതിനു വിശാലമായ വാഹന പാർക്കിങ് സൗകര്യങ്ങളും ഇതിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
ക്ഷേത്ര ദർശനത്തിനും വിവാഹ ആവശ്യങ്ങൾക്കും മറ്റ് ആദ്ധ്യാത്മിക ആവശ്യങ്ങൾക്കും മറ്റുമായി വിദൂ വിദൂര സ്‌ഥലങ്ങളിൽ വിശ്രമിക്കുന്നതിനും താമസിക്കുന്നതിനുമായി വിപുലമായ സൗകര്യങ്ങളോടെ നവീകരിച്ച ശ്രീ ശങ്കരാ ഗസ്റ്ഹൗസ് പ്രവർത്തിച്ചു വരുന്നു. പ്രസ്‌തുത ഗസ്‌റ്ഹൗസ് പൂർണമായും ശാന്തവും ക്ഷേത്രാന്തരീക്ഷത്തിന് യോജിച്ച പ്രകൃതി മനോഹരവുമായ രീതിയിൽ മീനച്ചിലാറിനോട് അഭിമുഖമായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. എ. സി. നോൺ എ. സി വിഭാഗങ്ങളിലായി മുപ്പതോളം മുറികൾ നിലവിൽ ഗസ്റ്ഹൗസിൽ ലഭ്യമാണ്. പ്രസ്‌തുത
ആദ്ധ്യാത്മിക മന്ദിരത്തിന്റെ ഉൽഘാടനത്തിനോട് അനുബന്ധിച്ച് രാവിലെ 9.30 ന് രാമപുരം പദ്‌മനാഭമാരാർ സ്‌മാരക ക്ഷേത്ര വാദ്യകലാ കേന്ദ്രം അവതരിപ്പിക്കുന്ന പഞ്ചവാദ്യം. 10.45 നും 11.15 നും മദ്ധ്യ ഉൽഘാടനം. 11.15 മുതൽ വാസുദേവം ഭജൻസിന്റെ " നാഥാലയം " എന്ന ഗാനാഞ്ജലി എന്നിവ ഉണ്ടായിരിക്കുന്നതാണ്. എല്ലാ മഹാദേവ ഭക്തരേയും ഭക്തി സാന്ദ്രമായ മഹാദേവ സന്നിധിയിലേക് ആദരപൂർവ്വം ക്ഷണിച്ചു കൊള്ളുന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .സതീഷ് കല്ലക്കുളം സെക്രട്ടറി ;ബാബു കെ ആർ ട്രഷറർ ;രവി കെ ആർ കമ്മിറ്റിയംഗം ;മനോജ് പുതിയപറംബിൽ കമ്മിറ്റിയംഗം .മധുസൂദനൻ നായർ കെ കെ കമ്മിറ്റിയംഗം .എന്നിവർ വാർത്ത സമ്മേളനത്തിൽ സന്നിഹിതരായിരുന്നു .
Official Channels | ഔദ്യോഗിക ചാനലുകൾ
വാട്സാപ്പ് ചാനലിൽ അംഗമാകാൻ
JOIN CHANNEL
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ
SUBSCRIBE
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
FOLLOW PAGE
DISCLAIMER: ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
