കൊച്ചി: കാനഡയിൽ മലയാളി യുവതിക്ക് 50 ലക്ഷം കനേഡിയൻ ഡോളറിന്റെ (ഏകദേശം 32 കോടിയിലേറെ ഇന്ത്യൻ രൂപ) ലോട്ടറി സമ്മാനം ലഭിച്ചു. എറണാകുളം വേങ്ങൂർ സ്വദേശിനിയും കാനഡയിലെ എഡ്മന്റണിൽ എഞ്ചിനീയറുമായ സ്നേഹാ ജോയിയെയാണ് ഈ വൻ ഭാഗ്യം തേടിയെത്തിയത്.
ഒക്ടോബർ 21-ന് നടന്ന 'ലോട്ടോ 6/49 ക്ലാസിക്' (Lotto 6/49 Classic) നറുക്കെടുപ്പിലാണ് സ്നേഹ വിജയിയായത്. ഒക്ടോബറിൽ നറുക്കെടുപ്പ് നടന്നെങ്കിലും, ആവശ്യമായ പരിശോധനാ നടപടികൾ പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് വെസ്റ്റേൺ കാനഡ ലോട്ടറി കോർപ്പറേഷൻ അധികൃതർ സമ്മാനവിവരം ഔദ്യോഗികമായി അറിയിച്ചതും ഓഫീസിൽ വെച്ച് സാക്ഷ്യപത്രം കൈമാറിയതും.
കോൺഗ്രസ് പ്രാദേശിക നേതാവായ കൈപ്പിള്ളി പടിക്കക്കുടി വീട്ടിൽ പി.പി. ജോയിയുടെയും ജോളി ജോയിയുടെയും ഏകമകളാണ് സ്നേഹ. നിലമ്പൂർ സ്വദേശി വിജിൽ വർഗീസാണ് ഭർത്താവ്. ഇരുവരും കഴിഞ്ഞ അഞ്ച് വർഷമായി എഡ്മന്റണിലാണ് താമസിക്കുന്നത്. 2020-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വേങ്ങൂർ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി സ്നേഹ മത്സരിച്ചിട്ടുണ്ട്.
മകൾക്ക് ലഭിച്ച ഈ വലിയ നേട്ടത്തിൽ അതിയായ സന്തോഷമുണ്ടെന്നും ഇത് പ്രാർഥനകൾക്കുള്ള ദൈവത്തിന്റെ പ്രതിഫലമാണെന്നും സ്നേഹയുടെ പിതാവ് പി.പി. ജോയി പ്രതികരിച്ചു. സമ്മാനത്തുക ഉപയോഗിച്ച് കാനഡയിലെ വീടിന്റെ വായ്പ പൂർണമായും അടച്ചുതീർക്കാനാണ് തീരുമാനമെന്ന് സ്നേഹ വ്യക്തമാക്കി. കൂടാതെ, തുക കുടുംബാംഗങ്ങളുമായി പങ്കുവെക്കാനും വിവിധ രാജ്യങ്ങൾ സന്ദർശിക്കാനും പദ്ധതിയുണ്ട്. അടുത്ത വർഷം നാട്ടിലേക്ക് വരാനിരിക്കെയാണ് സ്നേഹയെ തേടി ഈ അപൂർവ ഭാഗ്യമെത്തിയത്.
KH NEWS English
Malayali Woman Wins Over ₹32 Crore in Canadian Lottery
Kochi: A Malayali woman residing in Canada has won a massive lottery jackpot of 5 million Canadian dollars, equivalent to over ₹32 crore. The winner, Sneha Joy, is a native of Vengoor in Ernakulam and currently works as an engineer in Edmonton, Canada.
Sneha secured the prize in the 'Lotto 6/49 Classic' draw held on October 21. Following the completion of mandatory verification procedures, officials from the Western Canada Lottery Corporation officially notified Sneha of her win last Friday and handed over the prize certificate at their office.
Sneha is the only daughter of local Congress leader P.P. Joy and Jolly Joy of Kaippilly Padikkakudy house, Vengoor. She has been living in Edmonton for the past five years with her husband, Vijil Varghese, a native of Nilambur. Notably, Sneha had contested as a UDF candidate in the Vengoor Panchayat during the 2020 local body elections.
Expressing immense joy over his daughter's fortune, Sneha’s father P.P. Joy stated that he was grateful to God and considered the win an answer to their prayers. Sneha shared that her primary plan is to use the prize money to completely pay off her mortgage in Canada. She also intends to share the winnings with her family and travel to different countries. The windfall comes ahead of her planned visit to Kerala next year.
