തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷാ, ടാക്സി നിരക്കുകൾ വർധിപ്പിക്കാൻ സർക്കാരും തൊഴിലാളി യൂണിയനുകളും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായി. അടുത്തവർഷം ജനുവരി ഒന്നു മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ അറിയിച്ചു. ചർച്ച വിജയകരമായതിനെ തുടർന്ന് വ്യാഴാഴ്ച നടത്താനിരുന്ന 24 മണിക്കൂർ സംയുക്ത സൂചന പണിമുടക്ക് യൂണിയനുകൾ പിൻവലിച്ചു.
നിലവിലെ മിനിമം ചാർജായ 30 രൂപ, 50 രൂപയായി വർധിപ്പിക്കണമെന്നാണ് തൊഴിലാളി സംഘടനകളുടെ പ്രധാന ആവശ്യം. നിരക്ക് വർധന സംബന്ധിച്ച് സമഗ്രമായ പഠനം നടത്തി ശുപാർശ സമർപ്പിക്കാൻ പ്രത്യേക കമ്മിഷനെ നിയോഗിക്കാൻ യോഗത്തിൽ തീരുമാനമായി. കമ്മിഷൻ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അന്തിമ നിരക്കുകൾ നിശ്ചയിക്കുക.
2022 ഏപ്രിൽ 22-നാണ് സംസ്ഥാനത്ത് അവസാനമായി ഓട്ടോ, ടാക്സി നിരക്കുകൾ പരിഷ്കരിച്ചതെന്നും നിലവിലെ സാഹചര്യത്തിൽ നിരക്ക് വർധന അനിവാര്യമാണെന്ന തൊഴിലാളികളുടെ ആവശ്യം സർക്കാർ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 2027-ൽ പുതിയ നിരക്കുകൾ നടപ്പിലാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരക്ക് വർധനയ്ക്ക് പുറമെ യൂണിയനുകൾ ഉന്നയിച്ച മറ്റ് പ്രധാന ആവശ്യങ്ങളും സർക്കാർ പരിഗണിച്ചു:
ഡ്രൈവർമാർക്ക് ഇ.എസ്.ഐ (ESI) ആനുകൂല്യങ്ങൾ ലഭ്യമാക്കുക.
മഞ്ഞ ബോർഡില്ലാതെ അനധികൃതമായി സർവീസ് നടത്തുന്ന ഇരുചക്രവാഹന ടാക്സികളെ നിയന്ത്രിക്കുക.
ഹോട്ടലുകളിലും പ്രധാന കേന്ദ്രങ്ങളിലും ഡ്രൈവർമാർക്കായി വിശ്രമമുറികൾ ക്രമീകരിക്കുക.
English VersionKerala Government Agrees to Revise Auto and Taxi Fares; Unions Call Off Strike
Thiruvananthapuram: The Kerala government has reached a consensus with trade unions to revise auto-rickshaw and taxi fares across the state. The revised fares are slated to come into effect from January 1 of the coming year, following discussions led by Transport Minister C. P. John. Consequently, the 24-hour state-wide transport strike scheduled for Thursday has been called off.
The unions have demanded raising the current minimum auto-rickshaw fare from ₹30 to ₹50. To assess the proposed hike, the state government will constitute an expert commission. A final decision on the revision structure will be taken based on the recommendations submitted in the commission's report.
Speaking to the media after the discussion, Minister C. P. John noted that the last fare revision occurred on April 22, 2022. Acknowledging the changes in operating expenses, the government has accepted the demand for revision in principle and is proceeding with formal steps to implement the new fare structure in 2027.
In addition to the fare revision, the government has agreed to several other key welfare demands raised by the unions:
Extending Employee State Insurance (ESI) coverage to auto-rickshaw and taxi drivers.
Regulating illegal two-wheeler taxis operating without mandatory commercial yellow plates.
Ensuring rest-room facilities for commercial drivers at hotels and transit points.
