നെഹ്രുവിയൻ ആശയങ്ങൾ ഇന്നും പ്രസക്തം
എറണാകുളം : പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമായ ഇന്ന് രാജ്യം ശിശുദിനമായി ആഘോഷിക്കുന്നു. ആധുനിക ഇന്ത്യയുടെ ശില്പികളിലൊരാളായ നെഹ്രു മുന്നോട്ടുവെച്ച ജനാധിപത്യ, മതേതര ആശയങ്ങൾക്ക് വർത്തമാനകാലത്തും ഏറെ പ്രസക്തിയുണ്ട്. 1964-ൽ നെഹ്രുവിന്റെ നിര്യാണത്തിന് ശേഷമാണ് നവംബർ 14 ദേശീയതലത്തിൽ ശിശുദിനമായി ആചരിച്ചു തുടങ്ങിയത്.
1889 നവംബർ 14-ന് അലഹബാദിൽ ജനിച്ച നെഹ്രു സ്വാതന്ത്ര്യസമര സേനാനി, എഴുത്തുകാരൻ, വാഗ്മി, രാഷ്ട്രതന്ത്രജ്ഞൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.
നെഹ്രുവിയൻ ദർശനങ്ങൾ:
വിദ്യാഭ്യാസം: വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിനായി പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കുകയും ഗ്രാമങ്ങൾ തോറും ആയിരക്കണക്കിന് വിദ്യാലയങ്ങൾ സ്ഥാപിക്കുകയും ചെയ്തു.
വികസന കാഴ്ചപ്പാട്: ആസൂത്രിത വികസനം, വ്യവസായവത്കരണം, കാർഷിക മേഖലയുടെ പുരോഗതി എന്നിവയിലൂടെ ദേശീയ സാമ്പത്തിക വികസനത്തിന് അദ്ദേഹം അടിത്തറയിട്ടു.
സ്ഥാപന നിർമ്മാണം: ശാസ്ത്രബോധവും യുക്തിചിന്തയും വളർത്തുന്നതിനായി ഉന്നത സർവകലാശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ സ്ഥാപിച്ചു.
ജനാധിപത്യം, മതേതരത്വം, മനുഷ്യാവകാശങ്ങൾ എന്നീ മൂല്യങ്ങളിലാണ് നെഹ്രുവിയൻ ഇന്ത്യയുടെ അടിത്തറ നിലകൊള്ളുന്നത്. സമരങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം നിലനിർത്താൻ ജനാധിപത്യ-മതേതര രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ മാത്രമേ സാധിക്കൂ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നതും ഈ ആശയങ്ങൾ തന്നെയാണ്.
ചാച്ചാജിയുടെ വേഷമണിഞ്ഞും പനിനീർപ്പൂവ് നെഞ്ചോട് ചേർത്തും വിവിധ കലാപരിപാടികളോടെയുമാണ് രാജ്യത്തെ കുട്ടികൾ ശിശുദിനം ആഘോഷിക്കുന്നത്.
- Education: To make education universal, he made primary education free and established thousands of schools across villages.
- Development Outlook: He laid the foundation for national economic growth through planned development, industrialisation, and the advancement of the agricultural sector.
- Institution Building: To foster scientific temper and rational thinking, he established premier universities, research centres, and public sector undertakings.
