ദില്ലി: ജമ്മു കശ്മീരിലെ കുൽഗാമിൽ ദേശീയപാത 44-ൽ സ്ഥിതി ചെയ്യുന്ന സി.ആർ.പി.എഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം. ബൈക്കിലെത്തിയ ഭീകരർ സി.ആർ.പി.എഫ് ബൂത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ മൂന്ന് സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്കേറ്റു. പ്രദേശത്ത് വെടിയൊച്ച കേട്ടതായി നാട്ടുകാർ സ്ഥിരീകരിച്ചിട്ടുണ്ട്.
ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള പ്രാദേശിക ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വെടിയുതിർത്ത ശേഷം കടന്നുകളഞ്ഞ ഭീകരരെ കണ്ടെത്താനായി സുരക്ഷാ സേന പ്രദേശത്ത് വൻ തിരച്ചിൽ ആരംഭിച്ചു.
ആക്രമണത്തിൽ പരിക്കേറ്റ രാകേഷ് ദാസ്, സന്തോഷ് ചന്ദ്രു, സോംവീർ സിങ് എന്നീ ജവാന്മാരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവരും അപകടനില തരണം ചെയ്തതായും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി. വയറിലും നട്ടെല്ലിലും വെടിയേറ്റ സന്തോഷ് ചന്ദ്രുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റി. അനന്ത്നാഗ് ഡെപ്യൂട്ടി കമ്മീഷണർ ആശുപത്രിയിലെത്തി ജവാന്മാരെ സന്ദർശിക്കുകയും ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്തു.
സംഭവത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല സുരക്ഷാ യോഗം വിളിച്ചു ചേർത്തു. കശ്മീരിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ സി.ആർ.പി.എഫ് ആഭ്യന്തര മന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ ജമ്മു കശ്മീരിൽ സി.ആർ.പി.എഫിന് കൂടുതൽ സുരക്ഷാ ചുമതലകൾ കൈമാറിയ സാഹചര്യത്തിലാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങൾ യോഗത്തിൽ വിശദമായി വിലയിരുത്തും.
KH NEWS English:
Terrorist Attack on CRPF Checkpost in Kulgam; Three Personnel Injured
New Delhi: A terrorist attack targeted a CRPF checkpost located along National Highway 44 in Kulgam, Jammu and Kashmir. The terrorists, who arrived on a motorcycle, opened fire at the CRPF booth, injuring three personnel. Local residents confirmed hearing gunshots in the area.
Preliminary reports suggest that local terrorists affiliated with Lashkar-e-Taiba are behind the attack. Security forces have launched an extensive search operation across the vicinity to track down the assailants who fled the scene.
The injured personnel—identified as Rakesh Das, Santosh Chandru, and Somveer Singh—were immediately rushed to the hospital. Officials stated that all three are out of danger and their conditions remain stable. Santosh Chandru, who sustained bullet wounds to the abdomen and spine, was shifted to the operation theatre for surgery. The Deputy Commissioner of Anantnag visited the hospital to assess the medical facilities and check on the injured jawans.
Following the incident, the Union Ministry of Home Affairs convened a high-level security meeting. The CRPF has briefed the ministry on the current security scenario in the Kashmir Valley. This attack comes in the wake of the CRPF recently being assigned expanded security responsibilities in Jammu and Kashmir. The overall security arrangements across the region will be reviewed comprehensively during the meeting.
