ന്യൂഡൽഹി: സിക്കിം മേഖലയിൽ ചൈനീസ് സൈനിക വിമാനം ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചതായി റിപ്പോർട്ട്. ഈ മാസം 12-ന് രാവിലെ എട്ടു മണിയോടെയാണ് സംഭവമുണ്ടായത്. തന്ത്രപ്രധാനമായ 'ചിക്കൻസ് നെക്ക്' എന്നറിയപ്പെടുന്ന സിലിഗുരി ഇടനാഴിക്ക് സമീപമുള്ള വ്യോമാതിർത്തിയിൽ പ്രവേശിച്ച വിമാനം ഏകദേശം 20 മുതൽ 25 മിനിറ്റ് വരെ മേഖലയിൽ ചുറ്റിപ്പറന്നതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഔട്ട്ലുക്ക് മാഗസിൻ റിപ്പോർട്ട് ചെയ്തു.
ഏകദേശം 25,000 അടി ഉയരത്തിലായിരുന്നു വിമാനത്തിന്റെ സഞ്ചാരം. ഇന്ത്യൻ വ്യോമസേന (IAF) വിമാനത്തിന് മടങ്ങിപ്പോകാൻ പലതവണ മുന്നറിയിപ്പുകൾ നൽകിയെങ്കിലും അവ അവഗണിച്ച് വിമാനം വ്യോമാതിർത്തിക്കുള്ളിൽ തുടരുകയായിരുന്നു. എന്നാൽ, ഏത് ഇനത്തിൽപ്പെട്ട വിമാനമാണിതെന്നോ, ഇതിന്റെ കൃത്യമായ സഞ്ചാരപാതയോ, എപ്പോഴാണ് വിമാനം ഇന്ത്യൻ അതിർത്തിയിൽ നിന്ന് മടങ്ങിയതെന്നോ ഉള്ള വിശദാംശങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. സംഭവത്തെക്കുറിച്ച് ഇന്ത്യൻ വ്യോമസേനയോ കേന്ദ്ര പ്രതിരോധ മന്ത്രാലയമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കുകയോ വാർത്ത സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന, പശ്ചിമ ബംഗാളിലൂടെ കടന്നുപോകുന്ന അതിർത്തി പ്രദേശത്തെ ഇടുങ്ങിയ ഭൂഭാഗമാണ് 'ചിക്കൻസ് നെക്ക്' എന്നറിയപ്പെടുന്നത്. തന്ത്രപ്രധാനമായ ഈ മേഖലയ്ക്ക് സമീപമുണ്ടായ വ്യോമാതിർത്തി ലംഘനം സുരക്ഷാ ഏജൻസികൾ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്.
മുൻപും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2022 ജൂണിൽ ഒരു ചൈനീസ് സൈനിക വിമാനം കിഴക്കൻ ലഡാക്കിലെ ഇന്ത്യൻ മേഖലയ്ക്ക് സമീപം വരെയെത്തിയിരുന്നു. അന്ന് ഇന്ത്യൻ റഡാറുകളും സൈനിക ഉദ്യോഗസ്ഥരും വിമാനത്തിന്റെ സാന്നിധ്യം ഉടൻ തിരിച്ചറിയുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് വിഷയത്തിൽ ഇന്ത്യ ചൈനയോട് ഔദ്യോഗികമായി പ്രതിഷേധം അറിയിക്കുകയും ചെയ്തു.
സംഭവം അതീവ ആശങ്കാജനകമെന്ന് കോൺഗ്രസ്
സിക്കിമിലെ വ്യോമാതിർത്തിയിൽ ചൈനീസ് സൈനിക വിമാനം 20 മിനിറ്റിലധികം സഞ്ചരിച്ചുവെന്ന വാർത്ത അങ്ങേയറ്റം ആശങ്കാജനകമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഇന്ത്യൻ വ്യോമസേനയുടെ മുന്നറിയിപ്പുകൾ ചൈനീസ് വിമാനം അവഗണിച്ചുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ ചൈനയെ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം അറിയിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. ഇനിയെങ്കിലും ചൈനയ്ക്ക് ക്ലീൻചിറ്റ് നൽകുന്ന നിലപാട് പ്രധാനമന്ത്രി അവസാനിപ്പിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
New Delhi: A Chinese military aircraft allegedly violated Indian airspace in the Sikkim sector on the morning of November 12. According to a report by Outlook magazine citing intelligence sources, the aircraft entered the airspace near the strategically vital Siliguri Corridor—commonly known as the 'Chicken’s Neck'—around 8:00 AM and hovered in the area for nearly 20 to 25 minutes.
The aircraft was flying at an altitude of approximately 25,000 feet. Despite the Indian Air Force (IAF) issuing repeated warnings asking it to turn back, the aircraft ignored the alerts and continued operating within Indian airspace. However, details regarding the exact type of aircraft, its precise flight path, and the exact time it exited Indian territory remain unavailable. Neither the Indian Air Force nor the Union Ministry of Defence has officially responded to the incident or confirmed the report so far.
The 'Chicken’s Neck' refers to the narrow stretch of land in West Bengal that connects the northeastern states to the rest of India. Security agencies are viewing the reported airspace violation near this sensitive region with utmost seriousness.
Similar incidents have been reported in the past. In June 2022, a Chinese military aircraft flew close to Indian territory in eastern Ladakh. At the time, Indian radars and military officials immediately detected the aircraft's presence and initiated defensive measures, following which India lodged a formal protest with China.
Congress Calls Incident 'Extremely Alarming'
Reacting to the report, the Congress party stated that news of a Chinese military aircraft operating inside Sikkim’s airspace for over 20 minutes is extremely alarming. Pointing out that the aircraft reportedly ignored warnings from the Indian Air Force, the party demanded that the Central Government lodge a strong protest with China over the issue. The Congress also urged the Prime Minister to stop giving a "clean chit" to China.

