Saturday, 29 June 2024

പത്തുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി; തല തല്ലിത്തകര്‍ത്ത നിലയില്‍

SHARE


പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. തല തല്ലിത്തകര്‍ത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഡല്‍ഹി നരേലിയിലാണ് നടുക്കുന്ന സംഭവം. കുട്ടിയുടെ വീടിന് സമീപമുള്ള രാഹുല്‍, ദേവദത്ത് എന്നിവരാണ് പിടിയിലായത്.
രാത്രി ഭക്ഷണം കഴിച്ച ശേഷം വീടിന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോവുകയായിരുന്നു. ബലാത്സംഗത്തിനിരയാക്കിയ ശേഷം തല തകര്‍ത്ത് കൊലപ്പെടുത്തുകയും ചെയ്തു.
സമീപത്തെ ഫാക്ടറിയിലെ ജീവനക്കാരാണ് ഇവര്‍. രാഹുലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലം പോലീസിന് കാണിച്ചു കൊടുത്തത്. പിടിയിലായവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.


 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user