പാരീസ്: പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ മനു ഭാകർ – സരബ്‌ജോത് സിങ് സഖ്യം വെങ്കലം സ്വന്തമാക്കി. മെഡൽ പോരാട്ടത്തിൽ ദക്ഷിണ കൊറിയയുടെ വോൻഹോ ലീ- യേ ജിൻ ഓ സഖ്യത്തെ 16-10 എന്ന സ്കോറിനാണ് ഇന്ത്യൻ സഖ്യം പരാജയപ്പെടുത്തിയത്.
മെഡൽ നേട്ടത്തോടെ മനു ഭാകർ ഇന്ത്യയുടെ ഒളിമ്പിക് ചരിത്രത്തിൽ ഇടംനേടുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഒരു ഒളിമ്പിക്‌സിൽ രണ്ടു മെഡലുകൾ നേടുന്ന ആദ്യ താരമായിരിക്കുകയാണ് മനു. നേരത്തേ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിലും മനു വെങ്കലം നേടിയിരുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക