Thursday 29 August 2024

ബലാത്സം​ഗം ചെയ്തയാൾക്കെതിരെ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് പൊതുമധ്യത്തിൽ വസ്ത്രം ഊരി പ്രതിഷേധിച്ച് ഇരുപതുകാരി

SHARE


തന്നെ ബലാത്സം​ഗം ചെയ്തയാൾക്കെതിരെ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് പൊതുമധ്യത്തിൽ വസ്ത്രം ഊരി പ്രതിഷേധിച്ച് ഇരുപതുകാരി. പരാതി നൽകി ഇരുപത് ദിവസത്തോളമായിട്ടും യുപി പൊലീസ് പ്രതിയെ പിടികൂടാതിരിക്കുകയും അന്വേഷണത്തിൽ പുരോ​ഗതിയില്ലാതിരിക്കുകയും ചെയ്തതിൽ മനംനൊന്താണ് യുവതിയുടെ പ്രവൃത്തി. യുവതിയുടെ പ്രതിഷേധത്തിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ബലാത്സം​ഗത്തിനും തുടർന്നുള്ള സംഭവങ്ങൾക്കും പിന്നാലെ മാനസിക പ്രയാസങ്ങൾ നേരിടുന്ന യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജമ്മുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എംടെക് വിദ്യാർത്ഥിയായ 22കാരനാണ് പ്രതി. ഉത്തർപ്ര​ദേശിലെ ​ഗാസിപൂർ സ്വദേശിയാണ് ഇയാള്‍.ഓ​ഗസ്റ്റ് പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. ഓടുന്ന കാറിൽ വെച്ച് പ്രതി യുവതിയെ ബലാത്സം​ഗം ചെയ്യുകയായിരുന്നു.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user