Friday 27 September 2024

ടാറ്റയുടെ 91,000 കോടി രൂപ നിക്ഷേപത്തോടെ ഒരുക്കുന്ന സെമികണ്ടക്ടര്‍ പ്ലാന്റ് കേരളത്തിലും

SHARE


ടാറ്റാ ഗ്രൂപ്പിന് കീഴിലെ ടാറ്റാ ഇലക്‌ട്രോണിക്സ് മൊത്തം 91,000 കോടി രൂപ നിക്ഷേപത്തോടെ ഒരുക്കുന്ന സെമികണ്ടക്ടർ പ്ലാന്റുകളിലൊന്ന് സ്ഥാപിക്കുക കേരളത്തിലായിരിക്കും.

ഗുജറാത്തിലെ ധോലേറയിലാണ് പദ്ധതിയുടെ ഭാഗമായുള്ള പ്രധാന പ്ലാന്റ് നിർമിക്കുക. അനുബന്ധ പ്ലാന്റുകള്‍ക്കാണ് കേരളം ഉള്‍പ്പെടെ ഏതാനും സംസ്ഥാനങ്ങള്‍ സാക്ഷിയാകുക. അസമിലും കേരളത്തില്‍ മലപ്പുറത്തെ ഒഴൂരിലുമാണ് പ്ലാന്റുകള്‍ ആലോചിക്കുന്നതെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞത്.


അസം, കേരളം എന്നിവയ്ക്ക് പുറമേ മറ്റ് ചില സംസ്ഥാനങ്ങളും പദ്ധതിയിലുണ്ട്. തായ്‍വാൻ സെമികണ്ടക്ടർ നിർമാണക്കമ്ബനിയായ പവർചിപ്പ് മാനുഫാക്ചറിങ് സെമികണ്ടക്ടർ കമ്ബനിയുമായി ചേർന്നാണ് ഇന്ത്യയിലെ ആദ്യ സെമികണ്ടക്ടർ പ്ലാന്റിന് ടാറ്റ ഗുജറാത്തില്‍ തുടക്കമിടുന്നത്. നേരിട്ടും പരോക്ഷമായും 20,000 വിദഗ്ധ തൊഴിലാളികള്‍ക്ക് ഇവിടെ ജോലി ലഭിക്കും. 5 വ്യത്യസ്ത ടെക്നോളജിയില്‍ അധിഷ്ഠിതമായിരിക്കും ധോലേറയിലെ മെഗാ സെമികണ്ടക്ടർ ഫാബ്രിക്കേഷൻ ഫെസിലിറ്റി എന്ന് എൻ. ചന്ദ്രശേഖരൻ പറഞ്ഞു.ഇന്ത്യയിലെ ആദ്യ നിർമിത ബുദ്ധി (എഐ) അധിഷ്ഠിത നൂതന ഗ്രീൻഫീല്‍ഡ് ഫാബുമായിരിക്കും ഇത്.




 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user